Trending Now

വളളിക്കോട് അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഒഴിവ്

 

വളളിക്കോട് പഞ്ചായത്തിലെ അങ്കണവാടികളില്‍ ഒഴിവുളള വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വളളിക്കോട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 18 നും 46 നും മധ്യേ പ്രായമുളള വനിതകളുമായിരിക്കണം അപേക്ഷകര്‍. എസ്.സി/ എസ്.ടി വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് അനുവദിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തിക യിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. അപേക്ഷകള്‍ ഒക്ടോബര്‍ 15 നകം കോന്നി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം.

error: Content is protected !!