പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

പോപ്പുലര്‍ ഫിനാന്‍സ് ചെയർപേ​ഴ്സൺ മേരിക്കുട്ടി ഡാനിയലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം

 

6000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെ അന്വേഷണം ഓസ്‌ട്രേലിയയിലേക്ക് നീളുന്നു . പോലീസില്‍ നിന്നും അന്വേഷണം സി ബി ഐ ഉടന്‍ ഏറ്റെടുക്കും . സി ബി ഐയ്ക്ക് അന്വേഷണം വിട്ടുകൊണ്ട് കേരളസര്‍ക്കാര്‍ ഗസറ്റ് വിജ്ഞ്ജാപനം ഇന്നലെ ഇറക്കിയിരുന്നു .

പോപ്പുലര്‍ ഉടമ തോമസ് ഡാനിയല്‍ എന്ന റോയി ,ഭാര്യ പ്രഭ ,മക്കളായ ഡോ. റിനു , ഡോ. റിയ , റീബ എന്നിവരെ പോലീസ് പിടികൂടി എങ്കിലും പോപ്പുലര്‍ ഫിനാന്‍സ് എന്ന തട്ടിപ്പ് സ്ഥാപനത്തിന്‍റെ ചെയർപേ​ഴ്സൺ റോയിയുടെ മാതാവ് മേരിക്കുട്ടി ഡാനിയല്‍ വിദേശ രാജ്യത്തു ആയതിനാല്‍ പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല . സമീപ കാലത്ത് ഇവര്‍ മകളുടെ ആസ്ട്രേലിയ മെല്‍ബണില്‍ ഉള്ള വീട്ടിലേക്ക് പോയിരുന്നു . റോയിയും ഭാര്യയും മക്കളും പിന്നാലേ പോകുവാന്‍ ഉള്ള തയാറെടുപ്പ് നടത്തി .കോടികണക്കിന് രൂപ ബിനാമി പേരുകളിലും നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് പോലീസ് കരുതുന്നത് . അന്യ സംസ്ഥാനത്ത് ഏക്കര്‍ കണക്കിനു ഭൂമി ഉണ്ട് . 10 ആഡംബര കാറുകള്‍ പോലീസ് കണ്ടെത്തിയിരുന്നു . കോന്നി ,പത്തനംതിട്ട എന്നിവിടെ ഉള്ള ബഹുനില കെട്ടിടങ്ങള്‍ കോടികള്‍ക്ക് ഏതാനും മാസം മുന്നേ വിറ്റു . ആസ്‌ട്രേലിയയില്‍ പോപ്പുലര്‍ ഗ്രൂപ്പിന് ശാഖകളില്ല.എന്നാല്‍ പോപ്പ് എന്ന പേരില്‍ കാറുകള്‍ ബോര്‍ഡ് വെച്ച് ഓടുന്നു .

പോപ്പുലര്‍ ഗ്രൂപ്പ് ചെയര്‍പഴ്‌സന്‍ മേരിക്കുട്ടി ഡാനിയേല്‍ ആസ്‌ട്രേലിയയിലേക്ക്മുങ്ങിയതോടെ സംശയം വര്‍ധിച്ചു. മകളുടെ ഒപ്പമാണ് മേരിക്കുട്ടി ഓസ്‌ട്രേലിയയില്‍ കഴിയുന്നത്. ഡോ. റിയ , റീബ എന്നിവര്‍ ഡല്‍ഹി വഴി കടക്കാന്‍ ശ്രമിച്ചതും ഓസ്‌ട്രേലിയയിലേക്കാണ് എന്ന് പോലീസ് കണ്ടെത്തി . റോയി ഡാനിയലിന്‍റെ അമ്മയാണ് മേരിക്കുട്ടി.ഇവരെ കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും . ഇന്‍റര്‍പ്പോള്‍ മുഖേന സി ബി ഐ അക്കാര്യം പരിഗണിക്കും . ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയ്ക്കും നിക്ഷേപകര്‍ പരാതി നല്‍കിയിരുന്നു . ആസ്ട്രേലിയന്‍ പോലീസിലും നിക്ഷേപകര്‍ ഇമെയില്‍ മുഖേന പരാതി അയച്ചിരുന്നു . കൂടുതല്‍ ആളുകളെ സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ അറസ്റ്റ് ഉണ്ടാകും . പോപ്പുലര്‍ ഉടമകളുടെ അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യുകയും വീടുകളില്‍ പരിശോധന നടത്തി ഭൂമി സംബന്ധമായ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു . ഈ വീടുകള്‍ ഇപ്പൊഴും പോലീസ് നിരീക്ഷണത്തിലാണ് . ആരും തന്നെ പോലീസ് അറിയാതെ കേരളത്തിന് പുറത്തു പോകരുത് എന്ന നിര്‍ദേശവും നല്‍കിയിരുന്നു .

2014ല്‍ റിസര്‍വ് ബാങ്ക് കണ്ടെത്തിയത് കോടികളുടെ തട്ടിപ്പു ആയിരുന്നു . ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മുഖ്യ പ്രതികളായത് മേരിക്കുട്ടിയും തോമസ് ഡാനിയേലും പ്രഭയുമാണ് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി . മുങ്ങിയ മേരിക്കുട്ടി ഇപ്പോഴും ഓസ്‌ട്രേലിയയില്‍ ഉണ്ട് .നിക്ഷേപകര്‍ കൂട്ടായ്മ രൂപീകരിച്ചു കൊണ്ട് ആക്ഷന്‍ കൌണ്‍സില്‍ വന്നതോടെയാണ് തട്ടിപ്പുകള്‍ ഓരോന്നായി പുറത്തു വന്നത് . ഉടമകള്‍ രാജ്യം വിടുവാന്‍ ഉള്ള തീരുമാനം എടുത്തത് മുതല്‍ നിക്ഷേപകരും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇവരെ വലയിലാക്കുവാന്‍ രാപകല്‍ പരിശ്രമിച്ചു . ഉടമകളുടെ നീക്കം പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭ്യമാക്കി .

അഞ്ചു ലക്ഷം നിക്ഷേപിച്ചാല്‍ ആറു വര്‍ഷം കൊണ്ട് ഇരട്ടി തുകയാണ് വാഗ്ദാനം ചെയ്തത് . നിക്ഷേപം ഇരട്ടിപ്പിക്കല്‍ വാഗ്ദാനത്തിന്റെ മറവില്‍ നല്‍കിയത് കടലാസ് കമ്പനി ഷെയറുകള് ആണ് .
പോപ്പുലര്‍ ഉടമകളുടെ ബിനാമി നിക്ഷേപത്തെക്കുറിച്ചു സി ബി ഐ ഇതിനോടകം സമാന്തര അന്വേഷണം നടത്തിയിരുന്നു . മറ്റ് കേന്ദ്ര അന്വേഷണ സംഘവും അന്വേഷണം നടത്തി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു .
പോപ്പുലര്‍ ഫിനാന്‍സ്സു തട്ടിപ്പിന് പിന്നില്‍ റോയി ഡാനിയലിന്‍റെ മകള്‍ ഡോ റിനുവിന് വലിയ പങ്കുണ്ട് എന്ന് പോലീസ് കണ്ടെത്തി . നാലു മാസം ചേരുമ്പോള്‍ പുതിയ ഓരോ കമ്പനി പേരുകള്‍ ഇടും . രാജ്യത്തെ നിയമ വ്യവസ്ഥകള്‍ പാലിക്കാനും നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാനുമാണ് പുതിയ സ്ഥാപനങ്ങള്‍ എന്നാണ് ഉടമകള്‍ പറഞ്ഞിരുന്നത്. ഇതിനോടകം 21കറക്ക് കമ്പനിപേരിട്ടു .

സാന്‍ പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡ്, പോപ്പുലര്‍ ട്രേഡേഴ്‌സ്, പോപ്പുലര്‍ ഡീലേഴ്‌സ്, 7 വര്‍ഷം കൊണ്ട് പണം ഇരട്ടിയാകുന്ന എംആര്‍പിഎന്‍ സ്‌കീം,5 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുന്ന സാന്‍ പോപ്പുലര്‍ ബോണ്ട്, മൈ പോപ്പുലര്‍ മറൈന്‍, മേരി റാണി നിധി ലിമിറ്റഡ്, സാന്‍ പോപ്പുലര്‍ ഇ കംപ്ലയന്‍സ്, സാന്‍ പോപ്പുലര്‍ ബിസിനസ് സൊലൂഷന്‍, സാന്‍ ഫ്യുവല്‍സ്, പോപ്പുലര്‍ എക്‌സ്പോര്‍ട്സ്, പോപ്പുലര്‍ പ്രിന്‍ന്റേഴ്‌സ്, വകയാര്‍ ലാബ്, പോപ്പുലര്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവയുടെ പേരിലാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റില്‍ റോയി അല്ലെങ്കില്‍ ഡോ. റിനു മറിയം എന്നിവരില്‍ ഒരാളുടെ കയ്യൊപ്പ് ഉണ്ടാകും. പോപ്പുലറിലെ അറ്റന്‍ഡര്‍ മുതല്‍ മാനേജര്‍ വരെ ഓരോരുത്തര്‍ക്കും വാര്‍ഷികടാര്‍ജറ്റ് നല്‍കിയിരുന്നു. 2 കോടി രൂപയാണ് ബ്രാഞ്ചുകള്‍ക്ക് നല്‍കിയിരുന്ന കുറഞ്ഞ നിക്ഷേപലക്ഷ്യം.

സ്വകാര്യ ചിട്ടി സംരംഭം വിവിധ സംസ്ഥാനങ്ങളില്‍ ശാഖകളുള്ള പോപ്പുലര്‍ ഫിനാന്‍സായി വളര്‍ന്നതിനു പിന്നിലെ മൂലധനം ഇണ്ടിക്കാട്ടില്‍ ടി.കെ.ദാനിയേല്‍ എന്ന അദ്ധ്യാപകനില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസമായിരുന്നു. സര്‍ക്കാര്‍ ശംബളം വാങ്ങുന്ന അദ്ധ്യാപകന് ചിട്ടി നടത്താന്‍ നിയമം അനുവദിക്കാത്തതിനാല്‍ സഹോദരന്റെയും മകന്റെയും പേരിലാണ് സംരംഭം തുടങ്ങിയത്. ഈടു നല്‍കിയത് സഹോദരന്റെ വസ്തുവകകളും. കോന്നിക്കു സമീപം വകയാര്‍ എന്ന ഗ്രാമത്തില്‍ ധനകാര്യ സാമ്രാജ്യം വളര്‍ന്നു . കൃത്യമായി ഇടപാടുകാര്‍ക്ക് പണം ലഭിച്ചതോടെ പോപ്പുലറായി. ധനകാര്യ സ്ഥാപനമായി ചിട്ടി വളര്‍ന്നതോടെ അദ്ധ്യാപന ജീവിതത്തില്‍ നിന്ന് അദ്ദേഹം സ്വയം വിരമിച്ചു. പിന്നീട് സ്വര്‍ണപ്പണയ ധനസ്ഥാപനമായി ‘പോപ്പുലര്‍ ഫിനാന്‍സ്’ നിലവില്‍ വന്നു. ദാനിയേലിനു ശേഷം മകന്‍ റോയി എന്ന തോമസ് ദാനിയേല്‍ ചുമതലയേറ്റു.

കേരളത്തിലും പുറത്തുമായി 278 ശാഖകളായി സ്ഥാപനം വളര്‍ന്നു. പോപ്പുലര്‍ ഫിനാന്‍സ് എന്ന മുഖത്തിനു കീഴില്‍ 21 കമ്പനി കളുടെ പേര് നല്‍കി .വഞ്ചനാകുറ്റം ചുമത്തിയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത് .ഏതെല്ലാം രാജ്യത്ത് നിക്ഷേപമുണ്ട്, സ്വത്തുവകകള്‍ എങ്ങനെയാണ് കടത്തിയത്, ആരെല്ലാമാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നെല്ലാം സി ബി ഐ വിശദമായി അന്വേഷിക്കും .
കുടുംബവുമായി ബന്ധപ്പെട്ട 5 ഫിനാന്‍സ് സംരംഭങ്ങള്‍ ഇതിനു മുന്‍പ് പൂട്ടിപ്പോയിരുന്നു. പലരും പാപ്പര്‍ ഹര്‍ജിയിലൂടെ രക്ഷപ്പെട്ടു. ഇതേ മാതൃക വീണ്ടും പുറത്തെടുക്കാനായിരുന്നു നീക്കം. പൊളിച്ച കമ്പനികളുടെ കണക്കും അന്വേഷണ പരിധിയില്‍ ഉണ്ട് .