Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന്16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 2910 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 3022 പേർ രോഗമുക്തി നേടി
കേരളത്തിൽ 2910 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 3022 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗമുക്തിയാണിത്.
തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂർ 314, എറണാകുളം 299 , കൊല്ലം 195, തൃശൂർ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസർഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധിതരുടെ എണ്ണം.
18 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി (69), സെപ്റ്റംബർ 3ന് മരണമടഞ്ഞ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പൻ (70), സെപ്റ്റംബർ 6ന് മരണമടഞ്ഞ കണ്ണൂർ ശിവപുരം സ്വദേശിനി പി. അയിഷ (65), സെപ്റ്റംബർ 7ന് മരണമടഞ്ഞ പാലക്കാട് കീഴൂർ സ്വദേശി ദാമോദരൻ നായർ (80), സെപ്റ്റംബർ 8ന് മരണമടഞ്ഞ പാലക്കാട് നൂറനി സ്വദേശിനി പാത്തുമുത്തു (59), കണ്ണൂർ സ്വദേശി ഗംഗാധരൻ (70), സെപ്റ്റംബർ 12ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി സുബൈദ (60), സെപ്റ്റംബർ 13ന് മരണമടഞ്ഞ കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനി വി.കെ. അസിയ (70), സെപ്റ്റംബർ 16ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരൻ (73), സെപ്റ്റംബർ 17ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ഭാഗീരഥി അമ്മ (82), തിരുവനന്തപുരം റസൽപുരം സ്വദേശി രമണി (65), തിരുവനന്തപുരം കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57), സെപ്റ്റംബർ 18ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി അബ്ബാസ് (63), സെപ്റ്റംബർ 19ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി ദേവകി (83), മലപ്പുറം ചേലക്കാട് സ്വദേശി മുഹമ്മദ് കുട്ടി (82), മലപ്പുറം മേലുമുറി സ്വദേശി അബ്ദുള്ള (65), സെപ്റ്റംബർ 20ന് മരണമടഞ്ഞ മലപ്പുറം താനൂർ സ്വദേശിനി ഖദീജ (85) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 553 ആയി. ഇത് കൂടാതെയുള്ള മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 133 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2653 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 497, കോഴിക്കോട് 340, മലപ്പുറം 336, എറണാകുളം 278, കണ്ണൂർ 262, കൊല്ലം 183, തൃശൂർ 176, പാലക്കാട് 157, കോട്ടയം 148, ആലപ്പുഴ 104, കാസർഗോഡ് 101, ഇടുക്കി 45, വയനാട്, പത്തനംതിട്ട 13 വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
88 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 31, കണ്ണൂർ 25, എറണാകുളം 12, കൊല്ലം 8, മലപ്പുറം 6, പത്തനംതിട്ട, തൃശൂർ 2 വീതം, പാലക്കാട്, കാസർഗോഡ് 1 വീതം, എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 519, കൊല്ലം 243, പത്തനംതിട്ട 79, ആലപ്പുഴ 234, കോട്ടയം 136, ഇടുക്കി 37, എറണാകുളം 297, തൃശൂർ 140, പാലക്കാട് 171, മലപ്പുറം 486, കോഴിക്കോട് 419, വയനാട് 46, കണ്ണൂർ 39, കാസർഗോഡ് 176 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 39,285 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 98,724 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,907 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,93,129 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 25,778 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2681 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 24,50,599 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,96,191 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. 13 പുതിയ ഹോട്ട്‌സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം (കണ്ടൈൻമെന്റ് സോൺ വാർഡ് 14), പടിയൂർ (4,7, 9(സബ് വാർഡ്), 12), ഉദയഗിരി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ (സബ് വാർഡ് 13), അണ്ടൂർകോണം (8), തൃശൂർ ജില്ലയിലെ ആളൂർ (സബ് വാർഡ് 22), വലപ്പാട് (സബ് വാർഡ് 6), എറണാകുളം ജില്ലയിലെ ആമ്പല്ലൂർ (സബ് വാർഡ് 14), മാറാടി (സബ് വാർഡ് 4), പാലക്കാട് ജില്ലയിലെ അയിലൂർ 17), തച്ചമ്പാറ (4), ആലപ്പുഴ ജില്ലയിലെ വയലാർ (സബ് വാർഡ് 4), വയനാട് ജില്ലയിലെ തവിഞ്ഞൽ (12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ 639 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (കാട്ടുകാല, മുളയങ്കോട് ഭാഗം), കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത്, 10, 11, 12, കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, ഒന്‍പത്, ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത്, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (വെള്ളപ്പാറ മുരുപ്പ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (തൊട്ടിമല, പുറമല ഭാഗങ്ങള്‍) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 21 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (മേലൂര്‍പ്പടി-കൊച്ചരപ്പ്, പള്ളിത്താഴെ ഭാഗം-കൊച്ചരപ്പ്) വാര്‍ഡ് രണ്ട് (വാവരുമുക്ക്-ചെറുകോല്‍ പതാന്‍, ശാസ്താംകോയിക്കല്‍ ജംഗ്ഷന്‍-പെരുമ്പാറ ജംഗ്ഷന്‍), വാര്‍ഡ് മൂന്ന് (ശാസ്താംകോയിക്കല്‍ ജംഗ്ഷന്‍-വായ്പൂര്‍ ബസ് സ്റ്റാന്‍ഡ്) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഏഴു ദിവസത്തേക്കും കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം സെപ്റ്റംബര്‍ 21ന്
അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, വാര്‍ഡ് 11 (ഉത്താനത്ത്പ്പടി മുതല്‍ ഉണ്ണിമുക്ക് വരെ), വാര്‍ഡ് 12 (ആഞ്ഞിലിത്താനം ഭാഗം) എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം സെപ്റ്റംബര്‍ 21ന്
അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (21) 16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 15 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
1) ഹൈദരാബാദില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (24).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
2) പൂഴിക്കാട് സ്വദേശിനി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
3) തുമ്പമണ്‍ സ്വദേശി (28). സമ്പര്‍ക്കം
4) പന്തളം സ്വദേശി (73). സമ്പര്‍ക്കം
5) അട്ടച്ചാക്കല്‍ സ്വദേശി (1). സമ്പര്‍ക്കം
6) തെങ്ങുംകാവ് സ്വദേശിനി (24). സമ്പര്‍ക്കം
7) തുമ്പമണ്‍ സ്വദേശിനി (61). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
8) അടൂര്‍ സ്വദേശി (53). സമ്പര്‍ക്കം
9) അടൂര്‍ സ്വദേശി (56). സമ്പര്‍ക്കം
10) അമ്മകണ്ടകര സ്വദേശി (48). സമ്പര്‍ക്കം
11) കൊന്നമംഗലം സ്വദേശിനി (24). സമ്പര്‍ക്കം
12) കൊന്നമംഗലം സ്വദേശിനി (26). സമ്പര്‍ക്കം
13) കൊന്നമംഗലം സ്വദേശിനി (59). സമ്പര്‍ക്കം
14) കൊന്നമംഗലം സ്വദേശി (60). സമ്പര്‍ക്കം
15) വടക്കടത്തുകാവ് സ്വദേശി (52). സമ്പര്‍ക്കം
16) കുമ്പഴ സ്വദേശി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

error: Content is protected !!