Trending Now

തണ്ണിത്തോട് -തേക്കുതോട് ഭാഗത്തെ ജനത്തിന് “വണ്ടി വേണ്ട വള്ളം മതി “

കോന്നി വാര്‍ത്ത ഡോട്ട് കോം : റോഡ് വികസനത്തിന് അനുവദിച്ചത് കോടികള്‍ ആണ് . അതില്‍ ജനം സന്തോഷിക്കുന്നു .പക്ഷേ റോഡ് പണികള്‍ തുടങ്ങിയില്ല . തണ്ണിത്തോട് -തേക്കുതോട് ഭാഗത്തെ ജനത്തിന് വണ്ടി വേണ്ട വള്ളം മതി എന്നാണ് ഇപ്പോള്‍ അഭിപ്രായം .കാരണം റോഡില്‍ നിറയെ വെള്ളകെട്ട് .അതില്‍ ചാടി വാഹനങ്ങളില്‍ പോലും കേടുപാടുകള്‍ വരുന്നു . പോരാത്തതിന് തുടര്‍ച്ചയായുള്ള ഇതുവഴിയുള്ള യാത്ര നടുവ് വേദന സമ്മാനിക്കുന്നു . ഈ ദുരിതം എന്നു തീരുമെന്ന് നാട്ടുകാര്‍ ചോദിച്ചു കൊണ്ട് ചിത്രം സഹിതം അധികാരികള്‍ക്ക് മുന്നില്‍ നിരത്തുന്നു .

അത്യാവശ്യ സന്ദര്‍ഭത്തില്‍ ആംബുലൻസ് പോലും തേക്കുതോട്ടിൽ എത്തണം എങ്കിൽ അരമണിക്കൂർ എടുക്കേണ്ടി വരുന്നു. മൂന്നു കിലോമീറ്റര്‍ ദൂരം താണ്ടാന്‍ അര മണിക്കൂര്‍ . ഇങ്ങനെ ഒരു ദുരവസ്ഥയില്‍ ആണ് നിവാസികള്‍ . പ്ലാന്‍റേഷന്‍ -അള്ളുങ്കൽവരെയുള്ള ഭാഗങ്ങള്‍ പൂര്‍ണ്ണ തകര്‍ച്ചയില്‍ ആണ് . അനുവദിച്ച പണം ഉപയോഗിച്ച് റോഡ് നവീകരിക്കണം എന്നാണ് ജനകീയ ആവശ്യം . കോന്നി എം എല്‍ എ ഇക്കാര്യത്തില്‍ ഇടപെടും എന്നു ജനം വിശ്വസിക്കുന്നു .

 

error: Content is protected !!