konnivartha.com; ശബരിമല തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഉപകരിക്കുന്ന കോന്നി അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ ചെമ്പനരുവി പി.സതീഷ്കുമാർ രാഷ്ട്രപതിക്ക് നിവേദനം നൽകി.
സംസ്ഥാന സർക്കാരിന്റെ അടിയന്തര ശ്രദ്ധയ്ക്കായി ഈ വിഷയം നൽകിയിട്ടുണ്ടെന്ന് കാണിച്ച് പ്രസിഡന്റിന്റെ ഓഫീസിൽനിന്ന് മറുപടിയും കിട്ടി.തമിഴ്നാട്ടിൽനിന്നും പത്തനംതിട്ട ജില്ലയിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ വഴിയാണിത്.
സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് സഞ്ചാരയോഗ്യമാക്കാൻ പണം അനുവദിച്ചിരുന്നു.ഈ റോഡിൽപ്പെട്ട കല്ലേലി കാവൽപുര മുതൽ അച്ചൻകോവിൽ വരെയുള്ള 35 കിലോമീറ്റർ വനനിയമങ്ങൾ കാരണം വീതികൂട്ടി നന്നാക്കാൻ പറ്റാത്ത അവസ്ഥയാണ്.
