തദ്ദേശതിരഞ്ഞെടുപ്പ് : 10,62,815 വോട്ടര്‍മാര്‍ ബൂത്തിലേക്ക്
തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 10,62,815 വോട്ടര്‍മാര്‍ ഡിസംബര്‍ ഒമ്പതിന് സമ്മതിദാനവകാശം വിനിയോഗിക്കും. സ്ത്രീകള്‍ 5,71,974, പുരുഷന്‍മാര്‍ 4,90,838, ട്രാന്‍സ്‌ജെന്‍ഡര്‍ മൂന്ന് എന്നിങ്ങനെയാണ് കണക്ക്. നഗരസഭ, ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലേക്ക് ആകെ 3,549 സ്ഥാനാര്‍ഥികളുണ്ട്. 1909 വനിതകള്‍, 1640 പുരുഷന്മാരുമാണ് മത്സരരംഗത്തുള്ളത്. 53 ഗ്രാമപഞ്ചായത്തുകളിലെ 833 നിയോജകമണ്ഡലങ്ങളിലായി 2710 സ്ഥാനാര്‍ഥികളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ 114 നിയോജകമണ്ഡലങ്ങളിലായി 346 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിലെ 17 നിയോജകമണ്ഡലങ്ങളിലായി 54 സ്ഥാനാര്‍ഥികളും നഗരസഭയില്‍ 135 നിയോജകമണ്ഡലങ്ങളിലായി 439 സ്ഥാനാര്‍ഥികളും ജനവിധി തേടും. 1,225 പോളിംഗ് ബൂത്തുകളിലായി 6250 ബാലറ്റ് യൂണിറ്റും 2210 കണ്‍ട്രോള്‍ യൂണിറ്റും സജ്ജമായി. 5,896 പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് നിയന്ത്രിക്കും.
പോളിംഗ് തുടങ്ങുന്നതിന് മുമ്പ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക്‌പോള്‍ രാവില ആറിന് തുടങ്ങും. പോളിംഗ് സ്റ്റേഷനില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശതയുള്ളവരും രോഗബാധിതരും പ്രായമായവരുമായ വോട്ടര്‍മാര്‍ക്ക് ക്യൂ ഇല്ലാതെ വോട്ട് രേഖപ്പെടുത്താം.
പോളിംഗ് സാമഗ്രികള്‍ ബൂത്തിലേയ്ക്ക് വിതരണം ചെയ്തു:കേന്ദ്രങ്ങള്‍ ജില്ലാ കലക്ടറും പൊതുനിരീക്ഷകനും സന്ദര്‍ശിച്ചു
തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ജില്ലയിലെ കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും പൊതു നിരീക്ഷകന്‍ എ നിസാമുദ്ദീനും സന്ദര്‍ശിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളജ്, എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പന്തളം എന്‍.എസ്.എസ് കോളജ്, അടൂര്‍ കേരള യൂണിവേഴ്സിറ്റി ബിഎഡ് സെന്റര്‍ എന്നീ കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റാന്നി സെന്റ് തോമസ് കോളജിലെ വിതരണ കേന്ദ്രത്തില്‍ പൊതുനിരീക്ഷകന്‍ സന്ദര്‍ശനം നടത്തി.
മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു. അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പന്തളം എന്‍.എസ്.എസ് കോളജ് എന്നിവിടങ്ങളില്‍ നഗരസഭയിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു.
പൊതുതിരഞ്ഞെടുപ്പ്:
വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ
തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പത് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കും.
ത്രിതല പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടിംഗ് മെഷീനുകള്‍ ഉണ്ടാകും. നഗരസഭയില്‍ ഒരു വോട്ടിംഗ് മെഷീനാണുള്ളത്. പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്ന വോട്ടര്‍ പോളിംഗ് ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം. ഉദ്യോഗസ്ഥര്‍ നല്‍കുന്ന രജിസ്റ്ററില്‍ ഒപ്പ്, വിരലടയാളം വോട്ടര്‍ പതിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടറുടെ ചൂണ്ടു വിരലില്‍ വോട്ട് രേഖപ്പെടുത്തി എന്നു തിരിച്ചറിയാന്‍ മഷി പുരട്ടും. പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിന്റെ പുരോഗതി പോള്‍ മാനേജര്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കും. വോട്ടെടുപ്പ് വേളയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തകരാറ് ഉണ്ടായാല്‍ പരിഹരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിനുശേഷം രേഖകള്‍ പ്രത്യേക പായ്ക്കറ്റുകളിലാക്കി പോളിംഗ് ഉദ്യോഗസ്ഥര്‍ സ്വീകരണ കേന്ദ്രത്തില്‍ തിരികെ എത്തിക്കും.
സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ
തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിക്കണം.

ചിത്രം: കലക്ടര്‍
പോളിംഗ് ബൂത്തുകളിലേയ്ക്ക് വോട്ടിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ സ്ട്രോങ് റൂം തുറക്കുന്നു
ചിത്രം: ഒബ്സര്‍വര്‍
റാന്നി സെന്റ് തോമസ് കോളജിലെ വോട്ടിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ ജില്ല പൊതുനിരീക്ഷകന്‍ എ നിസാമുദ്ദീന്‍ സന്ദര്‍ശിക്കുന്നു
(പിഎന്‍പി 3116/25)
പൊതുതിരഞ്ഞെടുപ്പ്:
വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ
തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പത് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കും.
ത്രിതല പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടിംഗ് മെഷീനുകള്‍ ഉണ്ടാകും. നഗരസഭയില്‍ ഒരു വോട്ടിംഗ് മെഷീനാണുള്ളത്. പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്ന വോട്ടര്‍ പോളിംഗ് ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം. ഉദ്യോഗസ്ഥര്‍ നല്‍കുന്ന രജിസ്റ്ററില്‍ ഒപ്പ്, വിരലടയാളം വോട്ടര്‍ പതിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടറുടെ ചൂണ്ടു വിരലില്‍ വോട്ട് രേഖപ്പെടുത്തി എന്നു തിരിച്ചറിയാന്‍ മഷി പുരട്ടും. പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിന്റെ പുരോഗതി പോള്‍ മാനേജര്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കും. വോട്ടെടുപ്പ് വേളയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തകരാറ് ഉണ്ടായാല്‍ പരിഹരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിനുശേഷം രേഖകള്‍ പ്രത്യേക പായ്ക്കറ്റുകളിലാക്കി പോളിംഗ് ഉദ്യോഗസ്ഥര്‍ സ്വീകരണ കേന്ദ്രത്തില്‍ തിരികെ എത്തിക്കും.
(പിഎന്‍പി 3117/25)
സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ
തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിക്കണം.
(പിഎന്‍പി 3118/25)
രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും
വോട്ടര്‍മാരും പാലിക്കേണ്ട പ്രധാന നിര്‍ദേശങ്ങള്‍
തദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസം നഗരസഭ മേഖലയില്‍ പോളിംഗ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളിലും പഞ്ചായത്തില്‍ 200 മീറ്ററിനുള്ളിലും വോട്ട് അഭ്യര്‍ഥിക്കരുത്. രാഷ്ട്രീയകക്ഷിയുടെയോ സ്ഥാനാര്‍ഥിയുടെയോ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്‌ക്, വസ്ത്രം, തൊപ്പി തുടങ്ങിയവ ഉപയോഗിക്കരുത്. സമ്മതിദായകര്‍ക്ക് നല്‍കുന്ന അനൗദ്യോഗിക സ്ലിപ്പ് വെള്ളക്കടലാസില്‍ ആകണം. അവയില്‍ സ്ഥാനാര്‍ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകരുത്.
സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടി തിരഞ്ഞെടപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ സമ്മതിദായകനെ പ്രേരിപ്പിക്കുക, പോളിംഗ് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരിച്ചും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങിയവ പെരുമാറ്റച്ചട്ട ലംഘനമാണ്. വോട്ടെടുപ്പ് ദിവസം വാഹനം ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം പാലിക്കുകയും അതിനായുള്ള അനുവാദം വാഹനത്തില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. രാഷ്ട്രീയ കക്ഷികള്‍ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജ്, തിരിച്ചറിയല്‍ രേഖ എന്നിവ നല്‍കണം.
നീരീക്ഷകന്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് മാത്രമാണ് പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.
സഹായിയുടെ വലതു ചൂണ്ട് വിരലില്‍ മഷി പുരട്ടും
കാഴ്ച പരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകന് പരസഹായം കൂടാതെ ബാലറ്റിംഗ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ ബട്ടണ്‍ അമര്‍ത്തി വോട്ടു രേഖപ്പെടുത്തുന്നതിനോ കഴിയുന്നില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ സഹായിയെ അനുവദിക്കും. വോട്ട് ചെയ്യുന്നതിന് വോട്ടര്‍ നിര്‍ദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക. ഇയാള്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം.
വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ മഷിപുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും.
സ്ഥാനാര്‍ഥിയേയും പോളിങ് ഏജന്റിനെയും ഇത്തരത്തില്‍ സഹായിയാകാന്‍ അനുവദിക്കില്ല. വോട്ടറുടെ നിരക്ഷരത സഹായിയെ അനുവദിക്കാന്‍ മതിയായ കാരണമല്ല. ഒരാളെ ഒന്നിലധികം സമ്മതിദായകരുടെ സഹായിയായി പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കില്ല.
താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുമെന്നും അതേ ദിവസത്തില്‍ മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം നിര്‍ദ്ദിഷ്ട ഫോറത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കണം. ഈ ഫോറം പ്രത്യേക കവറില്‍ പ്രിസൈഡിങ് ഓഫീസര്‍ വരണാധികാരിക്ക് അയച്ചുനല്‍കും.
അന്ധത/കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് തദേശ തിരഞ്ഞെടുപ്പില്‍ സ്വയം വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ബാലറ്റ് യൂണിറ്റിന്റെ വലതു വശത്തു ബ്രെയിലി ലിപി ആലേഖനം ചെയ്തിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പിക്കേഷനും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വോട്ടെടുപ്പ് ദിവസവും തൊട്ടുമുമ്പുള്ള ദിവസങ്ങളിലും പോളിംഗ് ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിനാണ് പോള്‍ മാനേജര്‍ ആപ്പ്. സെക്ടറല്‍ ഓഫീസര്‍മാര്‍, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കും ആപ്ലിക്കേഷന്‍ ഉപയോഗിക്കാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന്
വോട്ടെടുപ്പിന് വിരലില്‍ പുരുട്ടുന്ന മഷി സൂക്ഷിക്കാന്‍ പേപ്പര്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ് ഉപയോഗിക്കരുതെന്ന്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. മഷി സൂക്ഷിച്ചിരിക്കുന്ന പേപ്പര്‍ ബോക്സില്‍ തന്നെയോ അല്ലെങ്കില്‍ ഉചിതമായ തരത്തില്‍ പേപ്പര്‍ ചുരുട്ടിയെടുത്ത് സുരക്ഷിതമായി മണല്‍ നിറച്ച് ശേഷം മഷി കുപ്പി സൂക്ഷിക്കുകയോ ചെയ്യാം. റിട്ടേണിംഗ് ഓഫീസര്‍മാര്‍ ചെറിയ സ്റ്റീല്‍ ഗ്ലാസ് / സ്ഫടിക ഗ്ലാസ് ലഭ്യമാക്കണമെന്നും തിരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒമ്പതിന് വോട്ട് ചെയ്യുന്നതിന് അര്‍ഹതയുള്ള പ്ലാന്റേഷന്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. തോട്ടം ഉടമകള്‍ കര്‍ശനമായി ഇത് പാലിക്കണം.