തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : പോളിംഗ് സ്റ്റേഷനുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസം( ഡിസംബര്‍ 8) ജില്ല കലക്ടറും ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയുമായ എസ് പ്രേം കൃഷ്ണന് അവധി പ്രഖ്യാപിച്ചു.
അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിന് അവധി
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പറക്കോട് ബ്ലോക്കിന്റെ പോളിംഗ് സാധനസാമഗ്രി വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അടൂര്‍ ബിഎഡ് സെന്ററിലും സമീപ പ്രദേശത്തും അനിയന്ത്രിത തിരക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിന് ഡിസംബര്‍ എട്ടിന് അവധി പ്രഖ്യാപിച്ച് ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന് ഉത്തരവായി.
