ഇടുക്കി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഹൈറേഞ്ചില്‍ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിർവഹിച്ചു എന്നു ആരോഗ്യ മന്ത്രി പറഞ്ഞു
കഴിഞ്ഞ സര്‍ക്കാര്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ചെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാല്‍ 2016ല്‍ എം.സി.ഐ. അംഗീകാരം റദ്ദാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുകണ്ട ഈ സര്‍ക്കാര്‍ ഇവിടെയുള്ള വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി തുടര്‍പഠനം ഉറപ്പാക്കുകയും അതിന് എം.സി.ഐ.യുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജിന്റെ നൂനതകള്‍ പരിഹരിച്ച് അംഗീകരത്തിനായി എം.സി.ഐ.യ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. അംഗീകാരം നേടിയെടുത്ത് മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ ഇടുക്കി മെഡിക്കല്‍ കോളേജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആശുപത്രി സമുച്ചയത്തില്‍ ഒപി വിഭാഗത്തിന് പുറമെ സ്ഥാപിച്ചിട്ടുള്ള ട്രൂനാറ്റ് പരിശോധന കേന്ദ്രം, ആധുനിക സംവിധാനങ്ങളോടുകൂടിയ മോളിക്യുലാര്‍ ലാബ് (ആര്‍ടിപിസിആര്‍ലാബ് മൂന്നാം നിലയില്‍ സെന്‍ട്രല്‍ ലബോറട്ടറി സോണില്‍ സജ്ജമാവുകയും ഐസിഎംആര്‍ ന്റെ അംഗീകാരത്തോടുകൂടി വൈറോളജി ടെസ്റ്റിംഗ് സെന്ററായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
അക്കാദമിക് ബ്ലോക്ക് ഇപ്പോള്‍ കോവിഡ് 19 നുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആക്കിയിരുന്നത്. ട്രൂനാറ്റ് പരിശോധന കേന്ദ്രം, ആധുനിക സംവിധാനങ്ങളോടുകൂടിയ മോളിക്യുലാര്‍ ലാബ് (ആര്‍ടിപിസിആര്‍ ലാബ്) മെഡിക്കല്‍ കോളേജിന്റെ പുതിയ ആശുപത്രി സമുച്ചയത്തിന്റെ മൂന്നാം നിലയില്‍ സെന്‍ട്രല്‍ ലബോറട്ടറി സോണില്‍ സജ്ജമാവുകയും ഐസിഎംആര്‍ ന്റെ അംഗീകാരത്തോടുകൂടി ടെസ്റ്റിംഗ് സെന്ററായി പ്രവര്‍ത്തിച്ചു വരുന്നു. ആരോഗ്യ വകുപ്പില്‍ നിന്നുള്ള 82 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്‍ടിപിസിആര്‍ ലാബിന്റെ ഭൗതിക – സാങ്കേതിക സൗകര്യങ്ങള്‍ ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.