Trending Now

5.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരനെ പിടികൂടി

Spread the love

 

konnivartha.com: പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കസ്റ്റംസ് കൊച്ചിൻ പ്രിവന്റീവ് കമ്മീഷണറേറ്റിലെ (സി.സി.പി) ഹൈ-പെർഫോമൻസ് യൂണിറ്റ് (എച്ച്.പി.യു) ഉദ്യോഗസ്ഥർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യു.എ.ഇ.യിലെ റാസ്-അൽ ഖൈമയിലേക്ക് പോകുകയായിരുന്ന ഒരു യാത്രക്കാരനെ പിടികൂടി. ഫ്ലൈറ്റ് 6E 1493 എന്ന വിമാനത്തിൽ വിദേശത്തേക്ക് പോകാൻ എത്തിയതായിരുന്നു യാത്രക്കാരൻ.

സംശയത്തിന്റെ അടിസ്ഥാനത്തിൽ, ഡിപ്പാർച്ചർ ഹാളിൽ യാത്രക്കാരന്റെ ട്രോളി ബാഗ് വിശദമായി പരിശോധിച്ചപ്പോൾ, അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 5.5 കോടി രൂപ വിലമതിക്കുന്ന ഏകദേശം 5,500 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് (ഹൈഡ്രോപോണിക് വീഡ്) ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഭക്ഷണ പാക്കറ്റുകൾക്കുള്ളിൽ സമർത്ഥമായി ഒളിപ്പിച്ച രീതിയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്

എൻ‌ഡി‌പി‌എസ് നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം യാത്രക്കാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

Passenger Intercepted with 5.5 kg of Hybrid Ganja at Cochin International Airport

konnivartha.com: Acting on specific intelligence, officers of the High-Performance Unit (HPU), Customs Cochin Preventive Commissionerate (C.C.P), intercepted a passenger bound for Ras-Al Khaimah, U.A.E, from Cochin International Airport today. The passenger was scheduled to travel on Flight 6E 1493.On the basis of reasonable suspicion, the officers conducted a detailed examination of the passenger’s trolley bag at the Departure Hall, which led to the recovery of approximately 5,500 grams of Hybrid Ganja (Hydroponic Weed), valued at around ₹5.5 crore in the international market. The narcotic substance was ingeniously concealed inside food packets.

The passenger has been arrested under relevant provisions of the NDPS Act. Further investigation is underway.

error: Content is protected !!