
സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു. ജില്ലാ കമ്മറ്റിയിലാണ്ഒമ്പത് അംഗ സെക്രട്ടറിയറ്റിനെ തെരഞ്ഞെടുത്തത്.ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായി രാജു ഏബ്രഹാം, പി ബി ഹർഷകുമാർ, ആർ സനൽകുമാർ, പി ആർ പ്രസാദ്, പി ജെ അജയകുമാർ, റ്റി ഡി ബൈജു, ഓമല്ലൂർ ശങ്കരൻ കോമളം അനിരുദ്ധൻ, സി രാധാകൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു.
പി ബി ഹർഷകുമാർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്, സി എസ് സുജാത, പുത്തലത്ത് ദിനേശൻ, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു എന്നിവർ പങ്കെടുത്തു.