
konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വെച്ച് വനം വകുപ്പിന്‍റെ തികഞ്ഞ അനാസ്ഥ മൂലം ജീവന്‍ നഷ്ടമായ പിഞ്ചു കുഞ്ഞിന്‍റെ മരണത്തില്‍ ഉത്തരവാദികളായ മുഴുവന്‍ വനപാലകരെയും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം .കോന്നി ഇക്കോ ടൂറിസം കേന്ദ്രം നടത്തിപ്പില്‍ ലക്ഷങ്ങളുടെ വരുമാനം ആണ് മുഖ്യ ലക്ഷ്യം .എന്നാല്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചു .ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വന്നു പോകുന്ന കേന്ദ്രം ആണ് കോന്നി ആനക്കൂടും ഇക്കോ ടൂറിസം കേന്ദ്രവും .
തലയെണ്ണി ലക്ഷങ്ങള്‍ വാങ്ങുന്നത് അല്ലാതെ അറ്റകുറ്റപണികള്‍ ഇല്ല . ഈ കേന്ദ്രം നിലനില്‍ക്കുന്നത് ഏതാനും ഇപ്പോള്‍ ഉള്ള ആനയുടെ പിന്‍ ബലത്തില്‍ ആണ് .ഒപ്പം ആന മ്യൂസിയം .മറ്റൊരു വികസനവും ഇപ്പോള്‍ ഇല്ല . ആനപ്പിണ്ടം കൊണ്ട് ഓഫീസ് ഫയല്‍ നിര്‍മ്മിക്കുന്ന യൂണിറ്റു പോലും ആരുടെ അനാസ്ഥയില്‍ ആണ് നിലച്ചത് . ലക്ഷകണക്കിന് രൂപയുടെ വന വിഭവങ്ങള്‍ വിറ്റുവരവ് ഉള്ള കേന്ദ്രം കൂടിയാണ് .
വനം വകുപ്പ് തികഞ്ഞ അലക്ഷ്യ ഭാവത്തോടെ ആണ് ഈ കേന്ദ്രം നടത്തുന്നത് . ഇക്കോ ടൂറിസം കേന്ദ്രം എന്ന് ആണ് പേര് . കോന്നി ആനക്കൂട് കാണിച്ചു ലക്ഷങ്ങള്‍ ടിക്കറ്റ് ഇനത്തില്‍ പിടുങ്ങുന്നു . കുട്ടികള്‍ക്ക് ഉള്ള പാര്‍ക്കില്‍ ആധുനിക സൌകര്യം ഇല്ല . വളരെ പ്രതീക്ഷയോടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഉതകുന്ന ഒന്നും ഇവിടെ ഇല്ല . ഇതുമായി ബന്ധപെട്ട അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും നിലവില്‍ വികസനം ഇല്ല .അവിടെയും ലക്ഷങ്ങളുടെ പിരിവു ഉണ്ട് .
ഉന്നത വനം വകുപ്പ് അധികാരികളുടെ മേല്‍നോട്ടം ഉണ്ട് എന്ന് പറയുന്നു എങ്കിലും വികസന കാര്യത്തില്‍ ഒച്ച് വേഗത പോലും ഇല്ല .പ്രഖ്യാപിച്ച പല കാര്യങ്ങളും പ്രഖ്യാപനത്തില്‍ തന്നെ ആണ് .കടലാസ് രേഖകള്‍ വെള്ളത്തില്‍ വരച്ച വര പോലെ ആണ് .
അധികാരികളുടെ അനാസ്ഥ മൂടി വെക്കാന്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രം ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ അടച്ചു .സുരക്ഷ ഒരുക്കിയിട്ടെ ഇനി തുറക്കൂ .അപ്പോള്‍ ഇതുവരെ ഒരു സുരക്ഷയും ഇല്ലായിരുന്നു എന്ന് തുറന്നു പറയുന്നു . അഞ്ചു സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ ഡ്യൂട്ടി സമയത്ത് പോലും ഇവിടെ ഇല്ലായിരുന്നു എന്ന് കോന്നി എം എല്‍ എ തന്നെ തുറന്നു പറയുന്നു . ജോലിയില്‍ നിന്നും പിരിച്ചു വിടുകയാണ് ചെയ്യേണ്ടത് .
വനം വകുപ്പ് കുഞ്ഞിന്‍റെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കണം . അത് വീഴ്ച വരുത്തിയ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കണം . ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു വനം വകുപ്പ് മന്ത്രി രാജി വെച്ച് മാതൃകയാകണം .
വനം വകുപ്പ് ഉന്നത ജീവനക്കാരും മന്ത്രിയുടെ ഓഫീസും തമ്മില്‍ കൃത്യമായ ആശയം പോലും ഇല്ല എന്ന് മന്ത്രിയുടെ അടുത്ത ആളുകള്‍ നേരത്തെ തന്നെ പറയുന്നു . മന്ത്രി രാജി വെച്ച് കൊണ്ട് ആത്മ പരിശോധന നടത്തണം .
കോന്നി ഇക്കോ ടൂറിസം കേന്ദ്രം നാഥന്‍ ഇല്ലാ ആനക്കളരിയായി മാറി . മുഴുവന്‍ ജീവനക്കാരെയും മാറ്റി നിര്‍ത്തണം . ഒരു ജീവന്‍ ആണ് സര്‍ക്കാര്‍ കവര്‍ന്നത് . ജീവിതത്തില്‍ നികത്താന്‍ കഴിയാത്ത വേര്‍പാട് ആണ് . പിഞ്ചു ശരീരം തകര്‍ത്ത ജീവനക്കാരെ ഉടന്‍ തന്നെ മാതൃകാപരമായി മാറ്റി നിര്‍ത്തണം .ഇവര്‍ ഇപ്പോഴും ജീവനക്കാരായി തുടരുന്നു . ഇത് നീതി അല്ല .