Trending Now

കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു നൽകും

Spread the love

konnivartha.com: പുസ്തകമാണ് ലഹരി വായനയാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം എന്ന മുദ്രാവാക്യം ഉയർത്തി കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു നൽകുന്ന പരിപാടിക്ക് തുടക്കമായി. ലൈബ്രറി അംഗത്വം എടുക്കുന്ന കുട്ടികൾക്ക് അംഗത്വഫീസ് ഉണ്ടായിരിക്കുന്നതല്ല.

രണ്ട് മാസക്കാലം അവർ വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് തയ്യാറാക്കി നൽകുന്ന 10 കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതോടൊപ്പം വിവിധ കലാ മത്സരങ്ങളും നടത്തും.ലൈബ്രറി പ്രസിഡൻ്റ്  സലിൽവയലാത്തല, എസ്.കൃഷ്ണകുമാർ, എന്‍.വി. ജയശീ, എസ്. കാർത്തിക്, ഭരത്.എസ്, എ.ശശിധരൻനായർ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!