Trending Now

ദ്വിദിന ന്യൂറോ യൂറോളജി കോൺഫറൻസ് അമൃതയിൽ സംഘടിപ്പിച്ചു

Spread the love

konnivartha.com/കൊച്ചി: ഇന്റർനാഷണൽ ന്യൂറോ യൂറോളജി സൊസൈറ്റി (ഐനസ്) യുടെ കോൺഫറൻസ് ന്യൂറോ – യൂറോളജി അപ്പ്ഡേറ്റ് 2025 ന് അമൃത ആശുപത്രി വേദിയായി. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത യൂറോളജി, ന്യൂറോളജി, ഫിസിയാട്രി, ഗാസ്ട്രോ എന്ററോളജി വിദഗ്ധർ പങ്കെടുക്കുന്ന ദ്വിദിന കോൺഫറൻസ് കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു.

കോൺഫറൻസിന്റെ ഭാഗമായി ന്യൂറോജെനിക് ബ്ലാഡർ, പെൽവിക് ഫ്ലോർ ഡിസ്ഫംഗ്ഷൻ, യൂറോഡൈനാമിക്സ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകൾ സംഘടിപ്പിച്ചു. ലണ്ടനിൽ നിന്നുള്ള പ്രൊഫ. ജലേഷ് പണിക്കർ, ഡോ. പ്രസാദ് മല്ലാടി, ഡോ. ജാഗ്രതി ഗുപ്ത എന്നിവർ ഉൾപ്പെടെ ആരോഗ്യ രംഗത്തെ പ്രമുഖർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. സാക്രൽ ന്യൂറോമൊഡുലേഷൻ പോലുള്ള പുതിയ ചികിത്സാ മാർഗങ്ങളും കോൺഫറൻസിൽ ചർച്ചയായി.

അമൃത ആശുപത്രി പെൽവിക് ഡിസ്ഫങ്ഷൻ ക്ലിനിക്കിലെ ഡോ. കണ്ണൻ നായർ (യൂറോളജി), ഡോ. ഉദിത് ശറഫ് (ന്യൂറോളജി), ഡോ. രവി ശങ്കരൻ (ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ), ഡോ. ഷൈൻ സദാശിവൻ (ഗാസ്ട്രോഎന്ററോളജി) എന്നിവർ പങ്കെടുത്തു.

error: Content is protected !!