Trending Now

ലോക ഹോമിയോപ്പതി ദിനം ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

Spread the love

ലോകജനതയ്ക്കായി സ്വന്തം ശരീരം പരീക്ഷണ ശാലയാക്കിയ മനുഷ്യ സ്നേഹിയാണ് ഹോമിയോപ്പതിയുടെ പിതാവ് ഡോ. ക്രിസ്ത്യന്‍ ഫ്രെഡറിക് സാമുവല്‍ ഹനിമാനെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഹോമിയോപ്പതി ദിനം അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനാരോഗ്യ സെമിനാര്‍, വാക്കത്തോണ്‍, കലാപരിപാടികള്‍, പൊതുസമ്മേളനം, സംഗീതനിശ, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയവ നടന്നു.

ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍ അധ്യക്ഷനായി. അടൂര്‍ നഗരസഭ ആരോഗ്യ വികസന സമിതി ചെയര്‍മാന്‍ രമേശ് വരിക്കോലില്‍, ഡോ : സംഗീത, ഡോ:എസ്.ജി.ബിജു, ഡോ: കെ.ജി. ശ്രീനിജന്‍, ഡോ:പി.ജയചന്ദ്രന്‍, ഡോ:എല്‍.വി. കര്‍ണന്‍, ഡോ: ഷൈബുരാജി, ഡോ: ശ്രീജിത് നാരായണന്‍, ഡോ: ഗോപകുമാര്‍, ഡോ: ശീതള്‍ സുഗതന്‍ , എന്‍. സജിത, വി.ജി. മണി, അനില്‍കുമാര്‍, മനീഷ് രാജ്, ജയശ്രീ, എ.എം ഇന്ദുലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

© 2025 Konni Vartha - Theme by
error: Content is protected !!