Trending Now

അരുവാപ്പുലത്ത് ഹരിതകര്‍മ്മസേന അംഗങ്ങളെ ആദരിച്ചു

Spread the love

konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യ ശേഖരണത്തിന് നേതൃത്വം നല്‍കുന്ന ഹരിത കര്‍മ്മസേന അംഗങ്ങളെ ആദരിച്ചു.കൂടുതല്‍ മികവോടെ പ്രവര്‍ത്തനം തുടരുന്നതിനായി എല്ലാ ഹരിതകർമ സേന അംഗങ്ങൾക്കും കുട, ഗ്ലൗ, മാസ്ക്, ഫസ്റ്റ് എയ്ഡ് എന്നീവയും വിതരണം ചെയ്തു.

ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിനല്‍കുന്നതിന് 1.73ലക്ഷം രൂപയാണ് വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയത്. വാതില്‍പ്പടി ശേഖരണം മെച്ചപ്പെടുത്തുന്നതിന് ഹരിതസഹായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഹരിതകര്‍മ്മസേന പ്രവര്‍ത്തിക്കുന്നത്.

എല്ലാമാസവും ഗ്രാമപഞ്ചായത്തില്‍ 100% വാതില്‍പടിശേഖരണം നടത്തുന്ന ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറുകള്‍ നല്‍കി ആദരിച്ചു.ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സഹായ ഉപകരണങ്ങളുടെ വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ,വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വി കെ രഘു, മിനി ഇടിക്കുള, മിനി രാജീവ്‌, ശ്രീകുമാർ ജി എന്നിവർ പങ്കെടുത്തു

error: Content is protected !!