Trending Now

കേന്ദ്രീയ വിദ്യാലയ പ്രവേശനം: (കോന്നി, അടൂര്‍, ചെന്നീര്‍ക്കര) : ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ (കോന്നി, അടൂര്‍, ചെന്നീര്‍ക്കര) 2020-21 അധ്യയന വര്‍ഷം രണ്ടു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ സ്പോണ്‍സേഡ് ഏജന്‍സി ക്വാട്ടയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താല്‍പര്യമുള്ള രക്ഷിതാക്കള്‍ ജില്ലാ കളക്ടറുടെ ഇ-മെയിലിലേക്ക്([email protected]) ലേക്ക് ഓഗസ്റ്റ് 17ന് അകം അപേക്ഷ അയയ്ക്കണം. ആര്‍ടിഇ (റൈറ്റ് ടു എഡ്യുകേഷന്‍) ആക്ട് പ്രകാരം 25 ശതമാനം പൊതുജനങ്ങള്‍ക്കായുള്ള സീറ്റുകള്‍ ഇതിനോടകം തന്നെ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ (കോന്നി , അടൂര്‍, ചെന്നീര്‍ക്കര ) രണ്ട് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ളതില്‍ 40 സീറ്റുകളാണ് സ്‌പോണ്‍സേഡ് ഏജന്‍സി കോട്ട വഴി ലഭിക്കുക. കോന്നി , ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയങ്ങളില്‍ പത്ത് സീറ്റുകള്‍ വീതം 20 സീറ്റും അടൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി 20 സീറ്റും ഉള്‍പ്പെടെയാണ് 40 സീറ്റുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുക.
ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍, തസ്തിക, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് എന്നിവ അപേക്ഷയില്‍ ഉണ്ടാകണം. രക്ഷിതാവിന്റെ ജോലി സംബന്ധമായ രേഖകള്‍ പ്രവേശനം ലഭിക്കുന്ന അവസരത്തില്‍ ബന്ധപ്പെട്ട കേന്ദ്രീയ വിദ്യാലയത്തില്‍ സമര്‍പ്പിക്കണം. പ്രവേശനം ലഭിച്ചവരെ ബന്ധപ്പെട്ട കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും ഫോണ്‍ മുഖേന അറിയിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!