Trending Now

കോന്നി ആര്‍ സി ബിയ്ക്ക് മുന്നില്‍ കോൺഗ്രസ്സ് സേവാദൾ ഉപവാസ സമരം സംഘടിപ്പിക്കും

Spread the love

 

konnivartha.com/കോന്നി: കോടിക്കണക്കിനു രൂപയുടെ അഴിമതിയിൽ മുങ്ങി തകർച്ചയുടെ വക്കിൽ നിൽക്കുന്ന കോന്നി റീജണൽ സഹകരണ ബാങ്ക്, നിക്ഷേപകർക്ക് നൽകുവാനുള്ള തുക നൽകാതെ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിൽ നിക്ഷേപകർക്കൊപ്പം നിന്നുകൊണ്ട് അവർക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് സേവാദൾ കോന്നി അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കും.

2025 മാർച്ച് 29 രാവിലെ 9 മണിയ്ക്ക് DCC പ്രസിഡന്റ് പ്രെഫ. സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്യും വൈകിട്ട് 5 മണിയ്ക്ക് KPCC ജനറൽ സെകട്ടറി Adv. പഴകുളം മധു സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും.സേവാദൾ ജില്ല പ്രസിഡന്റ് ശ്യാം എസ് കോന്നി, നിയോജകമണ്ഡലം പ്രസിഡന്റ് ജോയി തോമസ്, ജില്ല സെക്രട്ടറി ഷിജു അറപ്പുരയിൽ, എന്നിവർ ഉപവാസമിരിക്കുo

കോന്നി കോൺഗ്രസ്സ് ഭവനിൽ കൂടിയ കോന്നി നിയോജക മണ്ഡലം കമ്മിറ്റിയിൽ ജോയി തോമസ്സ് അദ്ധ്യക്ഷത വഹിച്ചു, ജില്ല പ്രസിഡന്റ് ശ്യാം എസ് കോന്നി ഉത്ഘാടനം ചെയ്തു, ജില്ല വൈസ് പ്രസിഡന്റ് ജോർജ് വർഗ്ഗീസ്സ്, ജനറൽ സെക്രട്ടറി ഷിജു അറപ്പുരയിൽ, സൗദാ റഹിം, ഫൈസൽ പി എച്ച്, ലിസി സാം, നൗഷാദ് മുളന്തറ, സച്ചിൻ കൃഷ്ണ, ജോഷ്വാ കൂടൽ, സണ്ണി തോമസ്സ്, ഡയ്സി പി എസ്സ്, പ്രകാശ് പേരങ്ങാട്ട്, ജോളി തോമസ്സ് എന്നിവർ പ്രസംഗിച്ചു

error: Content is protected !!