Trending Now

കോന്നി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്തം: ഉദ്ഘാടനം നടന്നു

Spread the love

 

konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് ഇനി സമ്പൂര്‍ണ മാലിന്യമുക്തം. പ്രിയദര്‍ശിനി ഹാളില്‍ ഹരിത പ്രഖ്യാപനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് അനി സാബു തോമസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി.

പഞ്ചായത്തിലെ 36 സിസിടിവി കാമറകള്‍, മിനി എംസിഎഫ്, ബോട്ടില്‍ ബൂത്ത്, ബയോ ബിന്നുകള്‍, തുമ്പൂര്‍മൂഴി യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. പഞ്ചായത്തിലെ ആറു കോളജുകളെയും ഹരിത കലാലയം ആയി പ്രഖ്യാപിച്ചു.

സ്ഥാപന പ്രതിനിധികള്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍ , സെക്രട്ടറി ദീപു, വിവിധ സ്ഥാപന മേധാവികള്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!