
ലഹരി കടത്താന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ചത് 6 ബൈക്ക്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ബൈക്ക് മോഷ്ടിച്ചത് എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പോലീസ് തന്നെ ഞെട്ടി .
വിദ്യാര്‍ത്ഥികള്‍ എത്ര മാത്രം ലഹരി മാഫിയയുടെ പിടിയിലായി എന്ന് ഉള്ളതിന് തെളിവ് ആണ് ഇത് . കോഴിക്കോട് വടകരയിൽ ആണ് മോഷ്ടിച്ച 6 ബൈക്കുകളുമായി 5 വിദ്യാർത്ഥികൾ പിടിയിലായത് . വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ബൈക്കുകൾ മോഷ്ടിച്ചത്.
ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ മോഷ്ടിച്ചത് എന്നാണ് കുട്ടികളുടെ വെളിപ്പെടുത്തല്‍ . രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ബൈക്കുകള്‍ ഉപയോഗിച്ച് ലഹരി കടത്തി . ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് ഇവ കടത്തിയിരുന്നത്. മോഷ്ടിച്ച ചില ബൈക്കുകൾ നിറം മാറ്റം വരുത്തി.
ലഹരി കടത്തുന്നതിന് കുട്ടികളെ ഉപയോഗിക്കുമ്പോള്‍ ലഹരി മാഫിയ കേരളത്തില്‍ എത്ര മാത്രം പിടി മുറുക്കി എന്ന് കണ്ടറിയുക . ലഹരി മാഫിയയ്ക്ക് എതിരെ തിരിയുന്നവര്‍ക്ക് എതിരെ സോഷ്യല്‍ മീഡിയ അടക്കമുള്ളവയില്‍ ആദ്യം അധിക്ഷേപം ചൊരിയുകയും തക്കം കിട്ടിയാല്‍ ആക്രമിക്കുകയും ചെയ്യും . കുട്ടികളടങ്ങിയ യുവ തലമുറകളെ ലഹരിയ്ക്ക് അടിമകളാക്കി മാറ്റുന്ന വലിയൊരു സംഘം തന്നെ കേരളത്തില്‍ ഉണ്ട് എന്നാണ് ഓരോ ദിവസത്തെയും സംഭവങ്ങള്‍ ചൂണ്ടി കാണിക്കുന്നത്