
konnivartha.com: കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് വീണ്ടും കാട്ടു പോത്തുകള്‍ കൂട്ടമായി എത്തി . ഒറ്റയ്ക്കും കൂട്ടമായും രാത്രി യാമങ്ങളില്‍ ആണ് കാട്ടു പോത്ത് എത്തുന്നത് . സമീപത്തെ വീടിന് മുന്നില്‍ നിന്നുമാണ് കാട്ടുപോത്ത് പുല്ല് തിന്നുന്നത് .
നേരത്തെ കാട്ടാന കൂട്ടമായി ഇറങ്ങുന്ന സ്ഥമായിരുന്നു കോന്നി മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ച സ്ഥലം . നിര്‍മ്മാണ പ്രവര്‍ത്തനവും ലൈറ്റ് വെട്ടവും ഉള്ളതിനാല്‍ ഏറെ നാളായി കാട്ടാനയുടെ ശല്യം ഇല്ല .എന്നാല്‍ ദിനവും കാട്ടു പോത്തുകള്‍ മേയാന്‍ ഇറങ്ങുന്ന സ്ഥലമാണ് ഇവിടെ . അറിയാതെ മുന്നില്‍പ്പെട്ടാല്‍ പോത്ത് പായും .
അപകടകരമായ നിലയില്‍ കാട്ടുപോത്ത് ആക്രമിക്കും . തീറ്റപുല്ലിന്‍റെ സാന്നിധ്യം ഉള്ളതിനാല്‍ കാട്ടു പോത്ത് മാറി പോകില്ല . നൂറുകണക്കിന് കിലോ ഭാരം ഉള്ള കാട്ടുപോത്തുകള്‍ ആണ് മേയാന്‍ എത്തുന്നത് .