
ജില്ലാതല മതസാഹോദര്യ യോഗം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്നു. ജില്ലയില്‍ സമാധാപരമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് യോഗം വിലയിരുത്തി.ഉത്സവകാലം കണക്കിലെടുത്ത് പോലിസ് പ്രത്യേക ജാഗ്രത പുലര്‍ത്തണം.
തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാനപാലനവും സുശക്തമാക്കി തുടരണം. താലൂക്കുക്കുതല വിഷയങ്ങള്‍ തഹസില്‍ദാര്‍മാരാണ് പോലിസിനെ അിറയിക്കേണ്ടത്.
കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായ ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലിസിന്റെ കൃത്യമായ ഇടപെടലിലൂടെ പരിഹരിക്കാനായി. നവമാധ്യമങ്ങളിലൂടെ സാമൂഹികവിദ്വേഷത്തിനിടയാക്കുന്ന സന്ദേശങ്ങളുടെ വ്യാപനം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ജില്ലാ പോലിസ് മേധാവി വി. ജി. വിനോദ് കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.