
konnivartha.com: കോന്നി ഗവ ഹയർ സെക്കൻഡറി സ്കൂൾ വാർഷിക ആഘോഷവും സ്കൂൾ ബസിന്റെ വിതരണവും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. കോന്നി ഗവ ഹയർ സെക്കൻഡറി സ്കൂളിന്റെ 165 മത് വാർഷികാഘോഷമാണ് സംഘടിപ്പിച്ചത്.
അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 24.75 ലക്ഷം രൂപ ചിലവിൽ അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ താക്കോൽ കൈമാറ്റവുമാണ് എം എൽ എ നിർവഹിച്ചത്.
അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് അഡ്വ. പേരൂർ സുനിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി ടി അജോ മോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, ഗ്രാമപഞ്ചായത്ത് അംഗം ഉദയകുമാർ, സ്കൂൾ പ്രിൻസിപ്പൽ ജി സന്തോഷ്, തുടങ്ങിയവർ സംസാരിച്ചു.
മിമിക്രി താരം അൻസു കോന്നി മുഖ്യാതിഥിയായിരുന്നു. സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ജമീല ബീവി, റെജികുമാർ കെ ജി ഷീജ എസ് എന്നിവർക്ക് യാത്രയയപ്പ് നൽകി.