Trending Now

ഏഴംകുളം പാലം കാല്‍നടയാത്രയ്ക്കായി തുറന്ന് കൊടുക്കും: ഡെപ്യൂട്ടി സ്പീക്കര്‍

 

ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ കെ.ഐ.പി. കനാലിന് കുറുകെയുള്ള പാലം കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ച് ഫെബ്രുവരി അവസാനം കാല്‍ നടയാത്രയ്ക്കായി തുറന്ന് കൊടുക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കജശയായിരുന്നു അദ്ദേഹം. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, അംഗങ്ങളായ ബാബു ജോണ്‍, രജിത ജയ്സണ്‍, കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍ എന്നവരുമുണ്ടായിരുന്നു

error: Content is protected !!