Trending Now

77 ഗ്രാമീണ റോഡുകള്‍ക്ക് അനുമതി:ആന്റോ ആന്റണി എം.പി

 

konnivartha.com: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം ജി എസ് വൈയുടെ നാലാം ഘട്ടത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ 77 റോഡുകള്‍ക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു.

 

ദേശീയ നിലവാരത്തില്‍ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. 6 മീറ്റര്‍ വീതിയും കുറഞ്ഞത് 500 മീറ്റര്‍ മുതല്‍ നീളവുമുള്ള ഗ്രാമീണറോഡുകളാണ് പ്രാഥമികപരിശോധനകള്‍ക്ക്‌ശേഷം പട്ടികയില്‍ ഇടം പിടിച്ചത്.

5 വര്‍ഷത്തേക്കാണ് പട്ടികയുടെ കാലാവധി. നാലാം ഘട്ടത്തിലെ റോഡുകളില്‍ നിന്നും 10 ശതമാനം റോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും വ്യക്തമാക്കി.

error: Content is protected !!