Trending Now

ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

 

ഓയൂർ: ഒൻപതാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇരുപത്തിയൊന്നുകാരനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.വിളക്കുടി,കാരിയറ, യദുവിഹാറിൽ യദുകൃഷ്ണൻ ( 21 ) ആണ് പിടിയിലായത്. പൂയപ്പള്ളി പോലീസ് സ്റ്റേഷൻപരിധിയിൽപ്പെട്ട ഇൻസ്റ്റാഗ്രാമിൽക്കൂടി പരിചയപ്പെട്ട പെൺകുട്ടിയുമായി യദുകൃഷൻ പ്രണയത്തിലാവുകയും ജില്ലയുടെ പലഭാഗങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഢനത്തിന് ഇരയാക്കുകയായിരുന്നു.

സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുയും ചെയ്തു. തുടർന്നാണ് യദുകൃഷ്ണനെ അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി സബ് ഇൻസ്പെക്ടർ ബിജു എസ്.റ്റിയുടെ നിർദ്ദേശപ്രകാരം എസ് ഐ മാരായ അനീസ്, രജനീഷ് ,എ എസ് ഐ ഷീബ, സിവിൽ പോലീസ് ഓഫീസർമാരായ ബിനീഷ്, റിജു, അൻവർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് യദുകൃഷ്ണ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

 

മൊബൈല്‍ ഫോണ്‍ ആണ് വില്ലന്‍ :സോഷ്യല്‍ മീഡിയ വഴി പരിചയം .മാതാപിതാക്കള്‍ക്ക് കുട്ടികളില്‍ ശ്രദ്ധ ഇല്ല .കുട്ടികളും മാതാപിതാക്കളും തമ്മില്‍ വീട്ടില്‍ അകലം . കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ ഇല്ല .ഇതാണ് ഇപ്പോള്‍ ഉള്ള പീഡനങ്ങള്‍ കൂടാന്‍ കാരണം(ഉയര്‍ന്ന പോലീസ് ജീവനക്കാരന്‍ / സൈക്കോളജി ഡോക്ടര്‍ /മുതിര്‍ന്ന അദ്ധ്യാപകന്‍ /അധ്യാപിക / വീട്ടമ്മയുടെ അഭിപ്രായം )

 

error: Content is protected !!