Trending Now

പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു

 

നാടിന്റെ വികസനപ്രക്രിയയില്‍ കൂടുതല്‍ പ്രാധാന്യം ഉല്‍പ്പാദന മേഖലയ്ക്ക് നല്‍കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷി അനുബന്ധ മേഖലയില്‍ ഉല്‍പാദന മികവ് പുലര്‍ത്തണം. കാര്‍ഷിക മേഖലയ്ക്കൊപ്പം സേവന-പശ്ചാത്തല വികസനത്തിലും കൂടുതല്‍ പുരോഗതി കൈവരിക്കണം. ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെ സംയോജിത ഇടപെടലുകള്‍ ജില്ലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

 

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ 2022-2024 വാര്‍ഷിക പദ്ധതി പ്രകാരം ബ്ലോക്കിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച ‘ഒത്തു ചേരാം നമുക്ക് മുമ്പേ നടന്നവര്‍ക്കായി’ വയോജന സര്‍വേ റിപ്പോര്‍ട്ട് ഡെപ്യൂട്ടി സ്പീക്കര്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ പ്രസിഡന്റ് ബി എസ് അനീഷ് മോന്‍ അധ്യക്ഷനായി. ബ്ലോക്കിലെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. മുന്‍ എംഎല്‍എ കെ സി രാജഗോപാല്‍, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജോണ്‍, അംഗങ്ങളായ പോള്‍ രാജന്‍, രേഖാ അനില്‍, രജിത കുഞ്ഞുമോന്‍, ജൂലി ദിലീപ്, ജോണ്‍സണ്‍ ഉള്ളന്നൂര്‍, സന്തോഷ് കുമാര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സജികുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ റോണി സക്കറിയ, പിങ്കി ശ്രീധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!