Trending Now

പമ്പാ നദി റാന്നിയില്‍ കരകവിഞ്ഞു

കോന്നി വാര്‍ത്ത ഡോട്ട് കോം / മനു മക്കപ്പുഴ

റാന്നി : കനത്ത മഴ മൂലം മണിയാര്‍ , കക്കി ഡാമുകളിലെ ജലം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു . പമ്പാ നദിയോട് ചേര്‍ന്നുള്ള റാന്നി പട്ടണത്തില്‍ വെള്ളം കയറി . റാന്നി മാമുക്കിലും , സ്റ്റാന്‍റ് ഭാഗത്തും വെള്ളം നിറഞ്ഞു . പല തോടുകളും നിറഞ്ഞു കവിഞ്ഞു . അധികാരികള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇടയ്ക്കു ഇടയ്ക്കു നല്‍കി വരുന്നു . കഴിഞ്ഞ പ്രളയകാലത്ത് റാന്നി നഗരം പൂര്‍ണ്ണമായും മുങ്ങിയിരുന്നു . പമ്പാ നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് . ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു . മഴ രണ്ടു ദിവസം കൂടി ഇതേ നിലയില്‍ പെയ്താല്‍ വലിയ വെള്ളപ്പൊക്കം ഉണ്ടാകും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!