
konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറിയുടെ അനക്സ് കെട്ടിടത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിക്കുന്ന ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് പാലക്കാട് IRTC ഡയറക്ടർ ഡോ. എൻ.കെ. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തോമസ് മുഖ്യാതിഥിയായിരിക്കും.പരിപാടിയുടെ വിജയത്തിന് അനിസാബു തോമസ് ചെയർപേഴ്സനുംസലിൽ വയലാത്തല വൈസ് ചെയർമാനുംഎൻ.എസ്. മുരളി മോഹൻ ജനറൽ കൺവീനറും ട.കൃഷ്ണകുമാർ പ്രോഗ്രാം കോ-ഓർഡിനേറ്ററുമായി 25 അംഗ സംഘാടക സമിതി രൂപീകരിച്ചു.