
konnivartha.com: മലയാളത്തിന്‍റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരെ കോന്നി പബ്ലിക്ക് ലൈബ്രറി സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
സാഹിത്യവും, സിനിമയും , പത്രപ്രവർത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ മഹാനായിരുന്നു എം.ടി.യെന്ന് കോന്നി ഗവൺമെൻ്റ് ഹയർസെക്കൻ്ററിസ്കൂൾ ഹെഡ്മിസ്ട്രസ് എസ് എം ജമീലാബീവി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്.കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ധ്യാപകൻ എസ്.സുഭാഷ്, അദ്ധ്യാപിക ലതിബാലഗോപാൽ, ശ്രീലക്ഷ്മി.എ, കൃഷ്ണേന്തു ആർ നായർ, ബി.ശശിധരൻ നായർ, എം. വി. ജയശ്രി എന്നിവർ സംസാരിച്ചു.