Trending Now

അടൂർ ബൈപാസിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

 

അടൂർ ബൈപാസിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. അടൂർ അമ്മകണ്ടകര അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട അടൂർ മിത്രപുരത്ത് രാത്രി പന്ത്രണ്ടേകാലോടെയാണ് അപകടം. ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ പൊലീസ് പ്രാഥമികമായി പറയുന്നത്.സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം അറിയാന്‍ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഇരുവരും. അപകടത്തില്‍ ഇവര്‍ തത്ക്ഷണം മരിച്ചു എന്നും പൊലീസ് പറയുന്നു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അടൂരില്‍ നിന്നും പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്.

error: Content is protected !!