കോവിഡ് കാലത്ത് നിര്‍ത്തിവച്ച് അടൂര്‍ -ദേശകല്ലുംമുട് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാറുമായി ഡെപ്യൂട്ടി സ്പീക്കര്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് സര്‍വീസ് ആരംഭിച്ചത്. ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ പങ്കെടുത്തു.