Trending Now

രണ്ടു പഞ്ചായത്ത്‌ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു

Spread the love

konnivartha.com: കോന്നി നിയോജക മണ്ഡലത്തിലെ രണ്ടു പഞ്ചായത്ത്‌ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

 

തണ്ണിത്തോട് പഞ്ചായത്ത്‌ സ്റ്റേഡിയവും, ഏനാദിമംഗലം പഞ്ചായത്ത്‌ സ്റ്റേഡിയവും ആണ് നിർമ്മിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം ‘ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിക്കുന്നത്.

പ്രവർത്തിയുടെ 50% തുക സംസ്‌ഥാന സർക്കാരും 50% തുക എം എൽ എ ഫണ്ടിൽ നിന്നും വിനിയോഗിക്കും.ഒരു സ്റ്റേഡിയത്തിന് ഒരു കോടി രൂപ വീതമാണ് അനുവദിക്കുന്നത്.
സംസ്‌ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന് എം എൽ എ നേരിട്ട് നൽകിയ നിവേദനത്തേ തുടർന്നാണ് ശോച്യാവസ്ഥയിലായിരുന്ന സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിനായി തുക അനുവദിച്ചത്.

സംസ്ഥാന കായിക വകുപ്പിന്റെ കീഴിൽ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് (S.K.F) പ്രവർത്തിയുടെ നിർവഹണ ചുമതല.പ്രവർത്തി വേഗത്തിൽ നടപ്പിലാക്കുവാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് പ്രദേശത്തെ ജനപ്രതിനിധികളുടെയും കായിക താരങ്ങളുടെയും നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഒരു സ്റ്റേഡിയത്തിനു ഒരു കോടി രൂപയിൽ അധികരിക്കാതെ പ്രവർത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

error: Content is protected !!