Trending Now

കോന്നിയില്‍ എത്തുന്ന ആളുകള്‍ ആദ്യം തേടുന്നത് എന്ത് ..?

konnivartha.com: കോന്നിയൂര്‍ പഴയ പേര് .അന്ന് ഗ്രാമം . ഇന്ന് കോന്നി വളരെ ഏറെ വികസിക്കുന്ന പട്ടണം .നാളെ നഗരമാകും . ഇന്നേ വികസനം ചിന്തിച്ചാല്‍ അത് നടപ്പിലാകും .ഇന്നും കോന്നിയുടെ ജനനായകര്‍ക്ക് പഴയ ഗ്രാമമനസ്സ് തന്നെ . കോന്നിയില്‍ വികസനം വന്നു എന്ന് അവര്‍ക്കും അത്ഭുതം . കോന്നിയില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നു എന്ന് പറയാന്‍ നാവ് പൊന്തുന്നില്ല .കാരണം വികസനം വന്നപ്പോള്‍ ഏതോ മായിക മനസ്സ് .

കോന്നിയില്‍ വന്നു ഇറങ്ങുന്ന അനേക ആളുകളോട് ദിനവും ചോദിക്കും എന്താണ് വേണ്ടത് എന്ന് .അവര്‍ക്ക് എല്ലാം ഒരേ ആവശ്യം . കോന്നിയില്‍ പൊതുജനത്തിന് സൌജന്യമായി മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ ഉള്ള ശുചി മുറി ഇല്ല എന്ന് . നടപടി ഉണ്ടാകും എന്ന് പറഞ്ഞ അധികാരികള്‍ എല്ലാം മലക്കം മറിഞ്ഞു . മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍  ഉള്ള പൊതു  മുറി ഇല്ല .

കോന്നി പഞ്ചായത്ത് പൊതുജനത്തില്‍ നിന്നും ഏറെ അകലെ ആണ് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു . അധികാരം അത് അപ്പകഷണം ആണ് .തിന്നാലും തിന്നാലും വിശപ്പ്‌ മാറില്ല .വീണ്ടും അധികാരത്തിന്‍റെ മാത്രം രുചി തേടി ഇറങ്ങും . അധികാരം തലയ്ക്ക് പിടിച്ചാല്‍ അത് എവിടെയും ഒഴുക്കില്‍ കളയാന്‍ കഴിയില്ല . കോന്നിയില്‍ എത്തുന്ന പൊതുജനത്തിന് ഹോട്ടലുകളില്‍ കയറി ഒരു ചായയ്ക്ക് എങ്കിലും ബില്‍ അടിക്കാതെ അവിടെ കയറി മൂത്രം ഒഴിക്കാന്‍ കൂടി കഴിയില്ല .

പൊതുജനത്തിന്‍റെ  “ആവശ്യസര്‍വീസിനു വേണ്ടി “പഞ്ചായത്ത് ഓഫീസിലെ ശുചി മുറി എങ്കിലും തുറന്നു നല്‍കണം .ആവശ്യങ്ങള്‍ക്ക് പഴക്കം ഉണ്ട് . പക്ഷെ ഭരണകര്‍ത്താക്കള്‍ വാക്ക് പാലിക്കുന്നില്ല .

error: Content is protected !!