Trending Now

സി പി ഐ എം കോന്നി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സമ്പൂർണ്ണ ശുചിത്വ ദിനമായി ആചരിച്ചു

konnivartha.com: റിപ്പബളിക് ദിനത്തോട് അനുബന്ധിച്ച് സി പി ഐ എം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ ശുചിത്വ ദിനമായി ആചരിച്ചു. ഏരിയായിലെ 42 കേന്ദ്രങ്ങൾ പാർടി പ്രവർത്തകർ മാലിന്യ മുക്തമാക്കി.

കോന്നി ഏരിയയിലെ 13 ലോക്കൽ കമ്മിറ്റികളും ശുചീകരണ പ്രവർത്തനം ഏറ്റെടുത്ത് നടത്തി. ബ്രാഞ്ച് അടിസ്ഥാനത്തിൽ മാലിന്യശേഖരകേന്ദ്രങ്ങൾ കണ്ടെത്തി നീക്കം ചെയ്തു. രാവിലെ 9 മുതൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വൻതോതിൽ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിച്ചു. ഏരിയാ തല ശുചീകരണ പ്രവർത്തനങ്ങൾ കോന്നി നാരായണപുരം ചന്തയിൽ ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗങ്ങളായ തുളസീമണിയമ്മ, ടി.രാജേഷ് കുമാർ, ഗ്രാമ പഞ്ചായത്തംഗം കെ.ജി.ഉദയകുമാർ, അജയകുമാർ, കെ.ടി.സതീഷ് എന്നിവർ സംസാരിച്ചു.

എലിയറക്കൽ, കോളശ്ശേരി, ടാക്സി സ്റ്റാൻഡ്,പയ്യനാമൺ, ചെങ്ങറ,അതുബുംകുളം, അട്ടച്ചാക്കൽ, മലയാലപ്പുഴ, പൊതിപ്പാട്, വള്ളിയാനി, പുതുക്കുളം, മാവനാൽ, ഐരവൺ, മ്ലാന്തടം,ചിറക്കൽ, പുളിഞ്ചാണി, വി.കോട്ടയം ജംങ്ഷൻ, വകയാർ, പൂങ്കാവ്, പുളിമുക്ക്, കൈപ്പട്ടൂർ, നരിയാപുരം,മാമ്മൂട്, വെട്ടൂർ, വടക്കുപുറം, ഇലക്കുളം, കല്ലേലി തോട്ടം, കൊക്കത്തോട് പാലം, വള്ളിക്കോട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും, എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും നൂറുകണക്കിന് സി പി ഐ എം പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ശുചീകരണ പ്രവർത്തനങ്ങൾക്ക് ഏരിയാ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!