Trending Now

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 28/01/2025 )

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്ബിഐയുടെ  ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ കൂണ്‍കൃഷി പരിശീലനം, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഷേക്സ് നിര്‍മ്മാണപരിശീലനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04682270243 ,8330010232.

ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സ്

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, ആറു മാസം, മൂന്നുമാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളില്‍  തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക്  ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍,പാര്‍ടൈം ബാചുകളിലേക്ക് എസ് എസ് എല്‍സി, പ്ലസ് ടു, ഡിഗ്രി പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 7994926081.

കോന്നി താലൂക്ക് വികസന സമിതിയോഗം  ഫെബ്രുവരി ഒന്നിന്

കോന്നി താലൂക്ക് വികസന സമിതിയോഗം  ഫെബ്രുവരി ഒന്നിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

ലേലം 29ന്

കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ കായ്ഫലമുളള തെങ്ങുകളുടെ മേലാദായം  ശേഖരിക്കുന്നതിനുളള അവകാശം ജനുവരി 29ന് പകല്‍ 12.30 ന് ലേലം ചെയ്യും. ഫോണ്‍ : 0468 2214589, 9526378475.


മത്സ്യകുഞ്ഞ് വിതരണം

കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ്  കോംപ്ലക്‌സില്‍ കാര്‍പ്പ്, തിലാപ്പിയ മത്സ്യകുഞ്ഞുങ്ങളെ  ജനുവരി 29ന്  രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കിലാണ് വില.  ഫോണ്‍ : 9562670128, 0468 2214589.


റാങ്ക് ലിസ്റ്റ്

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 082/2024) ഒക്ടോബര്‍ ഒന്നിന് നടന്ന ഒഎംആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

ചെന്നീര്‍ക്കര ഐടിഐയില്‍ നിന്നും വാര്‍ഷികപരീക്ഷ എഴുതി (അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്) എഴുതി പരാജയപ്പെട്ടവരില്‍നിന്നും സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസായ 170 രൂപ ട്രഷറിയില്‍ അടച്ച് അസല്‍ ചെലാന്‍സഹിതം ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിന് മുന്‍പായി ചെന്നീര്‍ക്കര ഐടിഐ യില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468-2258710.



ടെന്‍ഡര്‍

പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2025 ഫെബ്രുവരി ഒന്നുമുതല്‍ 2026 ജനുവരി 31 വരെ കരാര്‍അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 13. ഫോണ്‍ : 04734217010, 9446524441.   ഇ-മെയില്‍ : [email protected]

error: Content is protected !!