Trending Now

കേരളത്തിൽ വിവിധ കേന്ദ്രഗവണ്മെന്റ് സ്ഥാപനങ്ങൾ 76-ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

 

konnivartha.com: കേരളത്തിൽ വിവിധ കേന്ദ്രഗവണ്മെന്റ് സ്ഥാപനങ്ങൾ 76-ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. നെഹ്രു യുവ കേന്ദ്ര സംഗഠൻ സംസ്ഥാന ഓഫീസിൽ എൻവൈകെഎസ് കേരള-ലക്ഷദ്വീപ് മേഖല സംസ്ഥാന ഡയറക്ടർ എം അനിൽകുമാറും HLL ലൈഫ് കെയർ ലിമിറ്റഡിൽ സിഎംഡി ​ഡോ. അനിത തമ്പിയും തിരുവനന്തപുരം ​ദൂരദർശൻ കേന്ദ്രത്തിൽ ഡിഡിജി എൻ എസ് സനൽകുമാറും തിരുവനന്തപുരം രാജീവ് ഗാന്ധി ജൈവസാങ്കേതികവിദ്യ കേന്ദ്രത്തിൽ ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണയും തിരുവനന്തപുരം ആകാശവാണിയിൽ മേധാവി കെ സുബ്രഹ്മണ്യൻ അയ്യരും പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഓഫീസിൽ പിഐബി-സിബിസി അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമിയും ദേശീയ പതാകയുയർത്തി.

റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള വിശിഷ്ട വ്യക്തികളും യുവജന പ്രതിനിധികളും പങ്കെടുത്തു. ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും രാഷ്ട്രത്തിന്റെ ശോഭനമായ ഭാവിക്കായി പ്രവർത്തിക്കുമെന്നും ആഘോഷ പരിപാടികളിൽ പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു.

error: Content is protected !!