
konnivartha.com: സമൂഹത്തിൽ ഒറ്റപ്പെടുന്ന ആളുകളെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകം കാഴ്ചവെക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു.
കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും,സ്നേഹ പ്രയാണം 732 ദിന സംഗമവും, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം അധ്യക്ഷനായ ചടങ്ങിൽ ദേവലോകം വികസന സമിതി കൺവീനറും മുൻ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കോന്നി വിജയകുമാർ, പരിസ്ഥിതി പ്രവർത്തകൻ സലിൽ വയലാത്തല, ഡിസിസി സെക്രട്ടറി രഘുനാഥ് കുളനട,ഗാന്ധിഭവൻ ദേവലോകം വികസന സമിതി വർക്കിംഗ് ചെയർമാൻ ജി മോഹൻദാസ്, ഫാദർ രാജീവ് ഡാനിയേൽ, കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയി, കോന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രവീൺ പ്ലാവിളയിൽ എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് സ്വാഗതവും, വികസന സമിതി എക്സിക്യൂട്ടീവ് കൺവീനർ റോയി ജോർജ് നന്ദിയും പറഞ്ഞു.