Trending Now

കോന്നിയിലെ 34 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 6.92 കോടി രൂപയുടെ ഭരണാനുമതി

 

konnivartha.com:കോന്നി നിയോജക മണ്ഡലത്തിലെ 34 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 6.92 കോടി രൂപ യുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. തദ്ദേശ ഗ്രാമീണ റോഡ് വികസന പദ്ധതി , എംഎൽഎ ആസ്തി വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.

തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനിയറിങ് വിഭാഗത്തിനാണ് നിർവഹണ ചുമതല.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നിർദ്ദേശം നൽകുമെന്ന് എം എൽ എ അറിയിച്ചു.

1-മല്ലംകുഴ അമ്പോലിൽ റോഡ് 25 ലക്ഷം

2-ആങ്ങമൂഴി – പായിക്കാട്ടു പടി -മലഭാഗം കുഴിക്കൽ റോഡ് 30 ലക്ഷം

3- ചിറ്റാർ ഫാക്ട്ടറിപ്പടി കൊടിത്തോപ്പ് റോഡ് 15 ലക്ഷം

4- വേടമല കുന്നിട റോഡ് 15 ലക്ഷം

5-വട്ടക്കാലപ്പടി കരിങ്ങാട്ടിൽ ചെറുവള്ളിക്കര റോഡ് 45

6-സ്റ്റേഡിയം കുരങ്ങയം പ്ലാന്റേഷൻ കുരിശുംമുക്ക് റോഡ് 30 ലക്ഷം

7-തോട്ടപ്പാലം കണ്ണങ്കര തിരുമങ്ങാട് റോഡ് 20 ലക്ഷം

8- മണ്ണാറകുളഞ്ഞി- കോട്ടമൺ റോഡ് 30 ലക്ഷം

9-തെങ്ങുംപള്ളിൽ പടി പുത്തൻവീട്ടിൽ പടി പാലവിളപ്പടി റോഡ് 20 ലക്ഷം

10-കരിമുരക്കൽപ്പടി പുല്ലം പ്ലാവിൽ റോഡ് 15 ലക്ഷം

11-വയ്യാറ്റുപുഴ വലിയ കുളങ്ങര വാലി കുന്നം റോഡ് 40 ലക്ഷം

12- ഗുരുനാഥൻ മണ്ണ് ആലുവാംകുടി റോഡ് 25 ലക്ഷം

13- മുണ്ടോമൂഴി ഫോറസ്സ്റ്റ് സ്റ്റേഷൻ
തലമാനം റോഡ് 40 ലക്ഷം

14-കരിമാൻ തോട് തൂമ്പാക്കുളം ആലുവാം കുടി റോഡ് 45 ലക്ഷം

15-കല്ലേലി മേസ്തിരിക്കാന റോഡ് 15 ലക്ഷം.

16-തണ്ണിത്തോട് AKG ജംഗ്ഷൻ മേക്കണം അഞ്ചു കുഴി റോഡ് 30 ലക്ഷം

17-ഭുവനേശ്വരി മുളന്തറ റോഡ് 15

18-കുന്നം -തേരകത്തുംമണ്ണ് -വയ്യാറ്റു പുഴ റോഡ്
45 ലക്ഷം

19-തണ്ണിത്തോട് മൂഴി പറക്കുളം റോഡ് 25 ലക്ഷം

20-കോഴികുന്നം ചേറാടി റോഡ് 25

21-കോന്നി
ചെങ്ങറമുക്ക് – ചെങ്ങറ റോഡ് 15 ലക്ഷം

22-ഇളകൊള്ളൂർ ക്ഷേത്രം പള്ളിപ്പടി റോഡ് 20 ലക്ഷം

23-മൂന്നുകല്ല് സ്കൂൾ അടിയാൻകാല റോഡ് 15 ലക്ഷം.

24-കൊല്ലംമുക്ക്- പറയൻകോട്- മാമ്മുട് റോഡ് 30 ലക്ഷം

25-വട്ടമലപ്പടി- എട്ടാം ബ്ലോക്ക്‌ റോഡ് 15 ലക്ഷം

26.കാവുങ്കൽ -പ്ലാമ്പനാൽ പടി റോഡ് -5 ലക്ഷം

27. ചെമ്മാനി മുണ്ടൻചിറപ്പടി- ഷെറീന മൻസിൽ പടി റോഡ് 5 ലക്ഷം
28. തലയറ കോളനി റോഡ് 5.2 ലക്ഷം
29. വിളയിൽ പടി നെല്ലിടാൻ പാറ റോഡ് 7 ലക്ഷം
30. കുഴിപറമ്പിൽ പടി- നെല്ലിപ്പള്ളിൽ പടി റോഡ് -5 ലക്ഷം
31. പാപ്പി മുരുപ്പ് – ലാമ്പമൺ റോഡ് 10 ലക്ഷം
32. കൊച്ചാലുംമൂട് കെ ഐ പി കനാലിന് കുറുകെ പാലം 10 ലക്ഷം.
33. മൈലപ്ര മണ്ണിൽ മേമ്മുറി റോഡ് 10 ലക്ഷം
34. കിണറുവിള പ്പടി വാലുപറമ്പിൽപടി റോഡ് 5 ലക്ഷം

error: Content is protected !!