Trending Now

സുഗതോത്സവം:നവതി സമാപന സഭ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

 

konnivartha.com: കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ജന്മനാടായ ആറന്മുളയിൽ നാളെ വരെ നടക്കുന്നസുഗതോത്സവം പരിപാടിയിൽ ഇന്ന് ഏകദിന ദേശീയ പൈതൃക പരിസ്‌ഥിതി ശില്പശാല നടന്നു. നാളെ വൈകീട്ട് മൂന്നിന് നവതി സമാപന സഭ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ജന്മനാടായ ആറന്മുളയിൽ 22 വരെ നടക്കുന്ന സുഗതോത്സവം പരിപാടിയുടെ മൂന്നാം ദിനമായ ഇന്ന്ഏകദിന ദേശീയ പൈതൃക പരിസ്‌ഥിതി ശില്പശാല നടന്നു. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് ഉൽഘാടനം ചെയ്തു.

പമ്പാനദി, പടയണി ആറന്മുള കണ്ണാടി, പള്ളിയോടം എന്നീ നാലു വിഷയത്തിൽ ആറന്മുളയുടെ പൈതൃക സമ്പത്തുകളെക്കുറിച്ചുള്ള ചർച്ചകളും പഠനക്ലാസുകളും ശില്പശാലയിൽ നടന്നു. ഐക്യരാഷ്ട്ര സഭയിൽ പൈതൃകകാര്യ ഉപദേശക കൗൺസിലിൽ ഭാരത പ്രതിനിധിയായി പ്രവർത്തിക്കുന്ന ഡോ.ബി . വേണുഗോപാൽ നേത്യത്വം നൽകി. ഇന്ന് വൈകിട്ട് ആറിനു ഗാനസന്ധ്യ ഓർമ്മപ്പൂക്കളംനടന്നു .

ഒരു വർഷക്കാലമായി രാജ്യത്തിനു അകത്തും പുറത്തുമായി നടന്നുവരുന്ന കവയിത്രി സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷപരിപാടികൾക്ക് സമാപനം കുറിച്ച് ജൻമ വാർഷിക ദിനംകൂടിയായ നാളെ വൈകീട്ട് മൂന്നിനു നടക്കുന്ന സുഗത നവതി സമാപന സഭ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ ഉദ്ഘാടനം നിർവഹിക്കും.

error: Content is protected !!