konnivartha.com: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതിയായ കറവപശുക്കൾക്ക് ധാതു ലവണ മിശ്രിതവും വിരമരുന്നു വിതരണത്തിൻ്റെ ഉദ്ഘാടനം വട്ടമൺ
ജംക്ഷൻ ഗ്രൗണ്ടിൽ വെച്ച് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയ് നിർവ്വഹിച്ചു.
വെറ്ററിനറി സർജൻ ഡോ. ചിഞ്ചു ചിത്രകുമാർ പദ്ധതി വിശദീകരിച്ചു.വൈസ് പ്രസിഡൻറ് മണിയമ്മ രാമചന്ദ്രൻ നായർ ,മെമ്പർമാരായ ടി ഡി സന്തോഷ്, ഷീബ സുധീർ,ജോജു വർഗീസ് എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർമാരായ ബിനുകുമാർ, സൈനബ ബീവി എന്നിവർ സന്നിഹിതരായിരുന്നു