എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തി. വേണു (കണ്ണന്‍), ഭാര്യ ഉഷ മകള്‍ ,വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്.അയല്‍വാസിയായ റിതു ജയന്‍ ആണ് അരും കൊല നടത്തിയത്.
ആക്രമണത്തിന് ശേഷം പ്രതി ബൈക്കില്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി .അയല്‍വാസികളുമായി നിരന്തരം തര്‍ക്കമുണ്ടാക്കിയിരുന്ന റിതു സംഭവദിവസവും തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് കൊലപാതകം നടത്തിയത്.
പ്രതിയുടെ പേരില്‍ മുമ്പ് മൂന്ന് കേസുകളുണ്ട്.ബെംഗളൂരുവില്‍നിന്ന് രണ്ടുദിവസം മുമ്പാണ് പ്രതി നാട്ടിലെത്തിയതെന്നും പോലീസ് പറയുന്നു .കൊല്ലപ്പെട്ട വേണു, ഉഷ, വിനീഷ എന്നിവരുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.