വാളയാർ ,ഗോപാലപുരം,ഗോവിന്ദാപുരം,മീനാക്ഷിപുരം ആർടിഒ ചെക്ക്പോസ്റ്റിൽ വിജിലൻസ് പരിശോധന .കൈക്കൂലിയായി വാങ്ങിയ 1,49,490 രൂപ പിടികൂടി. ശനി പുലർച്ചെ മൂന്നുവരെയായിരുന്നു പരിശോധന. പരാതികളുടെ അടിസ്ഥാനത്തില്‍ വേഷംമാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ ലോറി ജീവനക്കാർക്കൊപ്പംനിന്ന് നിരീക്ഷിച്ചശേഷമാണ് ചെക്ക്പോസ്റ്റുകളിൽ വിശദമായ പരിശോധന നടത്തിയത് .
തൃശൂർ, എറണാകുളം പാലക്കാട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയിൽ പങ്കെടുത്തു.ഓരോ വാഹനവും 500 മുതൽ 2000 രൂപവരെ കൈക്കൂലി നൽകുന്നുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. രേഖകളിൽ ക്രമക്കേടുണ്ടെങ്കിലും ഇല്ലെങ്കിലും പണം കൈമാറണം . ശബരിമല തീർഥാടകരുടെ വാഹനങ്ങളിൽനിന്നുൾപ്പെടെ അനധികൃത പണപ്പിരിവ് നടത്തി.വാളയാർ ചെക്ക്പോസ്റ്റിൽ ഒരു എംവിഐയും മൂന്ന് എഎംവിഐമാരും ഒരു ഓഫീസ് അസിസ്റ്റന്റുമാണ് കൈക്കൂലി പണം പിടികൂടുമ്പോള്‍ ഉണ്ടായിരുന്നത് .
കൈക്കൂലിയ്ക്ക് എതിരെ സര്‍ക്കാര്‍ അഹോരാത്രം ബോധവത്കരണം നടത്തുന്നു എങ്കിലും ചില സര്‍ക്കാര്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നു . കേരളത്തിലെ ക്വാറി , പാറമട യൂണിറ്റുകളില്‍ നിന്നും മാസം തോറും പടി വാങ്ങുന്ന വിരുതന്മാരായ സര്‍ക്കാര്‍ ജീവനക്കാര്‍ ഉണ്ട് . ഇവരെക്കുറിച്ച് ഉള്ള പരാതികള്‍ വിവിധയിടങ്ങളില്‍ ഉണ്ട് .
ചെക്ക് പോസ്റ്റുകളില്‍ വ്യാപകമായി കൈക്കൂലി ഒഴുകുന്നു . മാസം കോടികളുടെ വരുമാനം അനു ചില ജീവനക്കാര്‍ക്ക് ഉള്ളത് .അകന്ന ബന്ധുക്കളുടെ പേരില്‍ കേരളത്തിന് പുറത്ത് സ്ഥലവും വ്യവസായ സ്ഥാപനങ്ങളും ചിലര്‍ നേരിട്ടു നടത്തുന്നു എന്നാണ് മുന്‍ കണ്ടെത്തല്‍ . ചിലരുടെ ബിനാമി പേരില്‍ ഹോട്ടല്‍ ,ടാക്സി വാഹനം , വലിയ രീതിയില്‍ ലോട്ടറി വ്യാപാരം എന്നിവ നടക്കുന്നു .ഇത്തരം കേസുകളില്‍ തുടരന്വേഷണം നടത്തി വിശദറിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാന്‍ മാത്രമേ വിജിലന്‍സ് വിഭാഗത്തിന് കഴിയൂ . പണം നേരിട്ടു കയ്യില്‍ നിന്നും പിടിച്ചാല്‍ മാത്രമേ വ്യക്തിയുടെ പേരില്‍ കേസ് എടുത്തു അറസ്റ്റ് ചെയ്തു വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കഴിയൂ . അതോടെ കുറ്റവാളിയായ ജീവനക്കാരന് സസ്പെന്ഷന് നടപടി നേരിടണം . ചിലയാളുകള്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട് .