Trending Now

66 മത് ഓർമ്മ പെരുന്നാൾ കൊണ്ടാടി

 

konnivartha.com: മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കോയമ്പത്തൂർ, തടാകം ക്രിസ്ത ശിഷ്യാ ആശ്രമം സ്ഥാപകനും മലങ്കര സഭാ ബന്ധുവുമായ ബിഷപ്പ് ഹെർബർട്ട് പെക്കൻഹാം വാൾഷ് പിതാവിന്റെ 66 മത് ഓർമ്മ പെരുന്നാൾ കൊണ്ടാടി.

സന്ധ്യാ നമസ്കാരത്തിന് അഭി. ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി മുഖ്യ കർമികത്വം വഹിച്ചു. സഭയുടെ മുൻ വൈദീക ട്രസ്‌റ്റി വന്ദ്യനായ എം. ഒ ജോൺ അച്ചൻ അനുസ്മരണ പ്രഭാക്ഷണം നടത്തി. സഹോദരി സഭയിലെ ഉൾപ്പെടെയുള്ള വൈദീകരും വിശ്വാസികളും പെരുന്നാൾ സന്ധ്യാ നമസ്കാരത്തിലും തുടർന്നുള്ള ശുശ്രൂഷകളിലും പങ്കെടുത്തു.

അഭി. കൂറിലോസ് തിരുമേനി വിശുദ്ധ കുർബ്ബാന അർപ്പിച്ചു. അട്ടപ്പാടി ആശ്രമം അംഗം വന്ദ്യ. പോൾ റമ്പാച്ചൻ, സഭാ മുൻ വൈദീക ട്രസ്റ്റി ഡോ. എം. ഒ ജോൺ അച്ചൻ, ആശ്രമം ആചാര്യ ഫാ. മഹേഷ്‌ പോൾ, ഫാ. എൻ. എം ജോർജ്, ഫാ. സഖറിയ, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, ഫാ. ലിജോ, ഫാ. ഗീവർഗീസ് ഫിലിപ്പ്, ഫാ. ഡെയ്ൻസ് ഉമ്മൻ. ഡീ. റിജോ, ഡീ. ശീമോൻ ധാരാളം വിശ്വാസികളും പങ്കെടുത്തു.കബറിങ്ങൽ ധൂപപ്രാർത്ഥന, ശ്ലൈഹീക വാഴ്‌വ്, നേർച്ച എന്നിവയോടുകൂടി പെരുന്നാൾ ശുശ്രൂഷകൾ സമാപിച്ചു.

error: Content is protected !!