Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/01/2025 )

വിദ്യാഭ്യാസനയം അടയാളപ്പെടുത്തുന്നത് പുരോഗതി – മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം നാടിന്റെ പുരോഗതിക്കുകൂടിയാണ് വഴിയൊരുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍സെക്കന്ററി വിദ്യാലയം ശതാബ്ദി ഘോഷയാത്രയോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഒരു നാടിനെ രൂപപ്പെടുത്തിയ വിദ്യാലയമാണിത്; സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പുരോഗതിയിലും പങ്ക്‌വഹിച്ചു. വിദ്യാലയം സ്ഥാപിച്ച കാവുങ്കോട് ഗോവിന്ദക്കുറുപ്പിന്റെയും പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് കത്തനാരുടെയും സേവനം എന്നും ഓര്‍ക്കാം. ഇവരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് സ്‌കൂള്‍ എന്നും മന്ത്രി പറഞ്ഞു.

കാവുങ്കോട് ഗോവിന്ദക്കുറുപ്പ്, പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് കത്തനാര്‍ തുടങ്ങി സ്‌കൂളിനായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള മരണാനന്തര ശതാബ്ദി പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.
നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ഏബ്രാഹം, സ്വാഗത സംഘം ചെയര്‍മാന്‍ വി കെ പുരുഷോത്തമന്‍ പിള്ള, കേരള ഫോക്ലോര്‍ അക്കാദമി അംഗം സുരേഷ് സോമ, പ്രിന്‍സിപല്‍ പി.വി.ഗീതകുമാരി, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജൈവമാലിന്യസംസ്‌കരണം: വീടുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേക്ക് തുടക്കം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കര്‍മസേനയുമായി സംയോജിച്ച് ജൈവ മാലിന്യ സംസ്‌ക്കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സര്‍വേക്ക് തുടക്കമായി. ജനുവരി 12 വരെ തുടരും. ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വന്തം വീട്ടില്‍ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായി.
ജൈവമാലിന്യ സംസ്‌കരണത്തിന് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഉറവിട ജൈവമാലിന്യ സംസ്‌ക്കരണ ഉപാധികള്‍ സംബന്ധിച്ച വിവരം ഹരിതമിത്രം ആപ്ലിക്കേഷന്‍ മുഖേന ശേഖരിക്കും. ജില്ലാ തലത്തില്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഐ കെ എം, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നീ ഏജന്‍സികളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ടീമുണ്ടാകും.

 

ഓപ്പണ്‍ പ്രിസിഷന്‍ ഫാംമിങ്ങ്

കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഓപ്പണ്‍ പ്രിസിഷന്‍ ഫാംമിങ്ങിന്റെ ഉദ്ഘാടനം വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ നിര്‍വഹിച്ചു. വള്ളിക്കോട് കൃഷ്ണകൃപയില്‍ ബിജുവിന്റെ 50 സെന്റ് സ്ഥലത്താണ് പ്രിസിഷന്‍ ഫാംമിങ്ങ് രീതിയില്‍ പച്ചക്കറി കൃഷി. വള്ളിക്കോട് പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി. വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം പി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജി സുഭാഷ്, പഞ്ചായത്ത് അംഗം തോമസ് ജോസ് അയ്യനേത്ത്, കൃഷി ഓഫീസര്‍ അനില ടി ശശി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എസ് ബിജു, കൃഷി അസിസ്റ്റന്റുമാരായ കെ കെ ഷിബു, ജെറിന്‍ ടി ജോര്‍ജ്, വിവിധ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ക്വട്ടേഷന്‍

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ പഠന വിനോദയാത്ര കൊണ്ടുപോകുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 21. ഫോണ്‍ : 04735 227703.

 

ഓവര്‍സിയര്‍ നിയമനം

കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ/ ഐടിഐ, പ്രവൃത്തിപരിചയം/തത്തുല്യയോഗ്യതയും ഉളളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 15 ന് രാവിലെ 11 ന് കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ : 9497075525.

 

ദര്‍ഘാസ്

ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു. വെബ് സൈറ്റ് :
www.etenders.kerala.gov.in ഫോണ്‍ : 0468 2224070.

 

ഓവര്‍സിയര്‍ ഒഴിവ്

റാന്നി ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 16 ന് രാവിലെ 11 ന് പഞ്ചായത്ത് കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 9074915182

 

ധനസഹായം

ബാര്‍ബര്‍ഷോപ്പ് നവീകരണത്തിനുളള ധനസഹായം പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ംംം.യംശി.സലൃമഹമ.ഴീ്.ശി പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ഇന്ന് കൂടി (ജനുവരി 10) അപേക്ഷിക്കാം. വിവരങ്ങള്‍ bwin പോര്‍ട്ടലിലും www.bcddkerala.gov.in വെബ്സൈറ്റിലും ലഭിക്കും.
ഫോണ്‍ : 0474 2914417. ഇ-മെയില്‍ : [email protected]

 

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനുളള വോക്ക് ഇന് ഇന്റര്‍വ്യൂ ജനുവരി 16 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളജില്‍ നടത്തും. എം ഡി, എം എസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പത് മുതല്‍ 10 വ രെ. ഫോണ്‍ : 0468 2344823,2344803.

 

ഗ്രാമസഭകള്‍ ജനുവരി 11 മുതല്‍

മൈലപ്ര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ ജനുവരി 11 മുതല്‍ 19 വരെ നടക്കും. വാര്‍ഡ് നമ്പരും പേരും, ഗ്രാമസഭ തീയതി, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന് , പേഴുംകാട്, ജനുവരി 18, ഉച്ചയ്ക്ക് 2.30, എസ്.എന്‍.ഡി.പി.യു.പി. സ്‌കൂള്‍ പേഴുംകാട്.
രണ്ട്, മേക്കൊഴൂര്‍,18, 2.30, എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍.
മൂന്ന്, കോട്ടമല, 12, 2.30, കോട്ടമല അംഗനവാടി.
നാല്, മണ്ണാറക്കുളഞ്ഞി, 12, 2.30, ഹോളിമാതാ ഓഡിറ്റോറിയം
അഞ്ച്, പഞ്ചായത്ത് വാര്‍ഡ്, 15, 2.30, ക്യഷിഭവന്‍ ഓഡിറ്റോറിയം
ആറ്, കാറ്റാടി വലിയതറ, 12, 2.30, മുട്ടത്തുപടി
ഏഴ്, മൈലപ്ര സെന്‍ട്രല്‍ , 12, 2.30, എന്‍.എസ്.എസ് കരയോഗമന്ദിരം മൈലപ്ര
എട്ട്, ഐ റ്റി സി വാര്‍ഡ,് 19, 2.30, ആനിക്കനാട്ട് ഓഡിറ്റോറിയം കുമ്പഴ വടക്ക്
ഒമ്പത്, ശാന്തി നഗര്‍, 12, 2.30, എസ്.എന്‍.വി.യു.പി.എസ്.കുമ്പഴ വടക്ക്
10, കാക്കാംതുണ്ട്,12, 2.30, എന്‍.എം.എല്‍.പി.എസ് കാക്കാംതുണ്ട്
11, ഇടക്കര, 18, 2.30 ,ക്യഷിഭവന്‍ ഓഡിറ്റോറിയം
12, പി എച്ച് സബ് സെന്റര്‍ വാര്‍ഡ്,19,2.30, എം.ഡി.എല്‍.പി.എസ് മേക്കൊഴൂര്‍
13, മുള്ളന്‍കല്ല്,11,2.30,എസ്.എന്‍.ഡി.പി.യു.പി.എസ് പേഴുംകാട്

 

ബ്രൈറ്റ് സ്റ്റുഡന്റ്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു

വിമുക്തഭട•ാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2024-25ലെ ബ്രൈറ്റ് സ്റ്റുഡന്റ്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/യൂണിവേഴ്സിറ്റികള്‍ നടത്തുന്ന റെഗുലര്‍ കോഴ്സുകള്‍ക്ക് മാത്രമേ ഈ സ്‌കോളര്‍ഷിപ്പ് അനുവദനീയമുള്ളൂ. പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.

മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 300000/ (മൂന്ന് ലക്ഷം) രൂപയില്‍ താഴെയാണെങ്കില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.sainikwelfarekerala.org വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന മലയാളത്തിലുള്ള അപേക്ഷ ഫോമില്‍ രണ്ടുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷിക്കാം.
പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജനുവരി 25ന് മുമ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.

error: Content is protected !!