Trending Now

കോന്നി മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു

 

konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനുളള വോക്ക് ഇന് ഇന്റര്‍വ്യൂ ജനുവരി 16 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളജില്‍ നടത്തും.

എം ഡി, എം എസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പത് മുതല്‍ 10 വ രെ. ഫോണ്‍ : 0468 2344823,2344803.

error: Content is protected !!