Trending Now

ഡോ.വി. നാരായണൻ ഐഎസ്ആർഒ ചെയർമാനാകും

ISRO Chairman Dr. S Somanath has retired, and Dr. V Narayanan has been appointed as the new Chairman, with effect from January 14, 2025.

konnivartha.com: ഇന്ത്യന്‍ ബഹിരാകാശ എജന്‍സിയായ ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ.വി. നാരായണൻ ജനുവരി 14ന് സ്ഥാനമേൽക്കും.ഇപ്പോള്‍ എൽപിഎസ്‍സി മേധാവിയാണ്.

നിലവിലെ ചെയർമാൻ ഡോ.എസ്.സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.കന്യാകുമാരി സ്വദേശിയാണ് ഡോ : വി. നാരായണൻ കന്യാകുമാരി സ്വദേശിയാണ്.രണ്ടു വര്‍ഷത്തേക്കാണ് നിയമനം.

ഡോ :വി.നാരായണന്‍

വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് ഡോ :വി.നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്‍ ചുമതലയും ഡോ നാരായണനായിരിക്കും.

സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്റെ ചുമതലയും വി നാരായണന്‍ വഹിക്കും. നാരായണന്‍ നാഗര്‍കോവില്‍ സ്വദേശിയാണ്. താമസം തിരുവനന്തപുരത്താണ്.വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജുകളുടെ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്‍പിഎസ്സിയുടെ ടെക്‌നോ മാനേജിരിയല്‍ ഡയറക്ടറാണ് ഡോ :വി.നാരായണന്‍. റോക്കറ്റ് & സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനാണ് .

ഡോ. വി നാരായണന്‍ 1984ലാണ് ഐഎസ്ആര്‍ഒയിലെത്തുന്നത്.1989-ല്‍ ഐഐടി-ഖരഗ്പൂരില്‍ ഒന്നാം റാങ്കോടെ ക്രയോജനിക് എഞ്ചിനീയറിംഗില്‍ എംടെക് പൂര്‍ത്തിയാക്കി, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ (എല്‍പിഎസ്സി) ക്രയോജനിക് പ്രൊപ്പല്‍ഷന്‍ ഏരിയയില്‍ ചേര്‍ന്നു.

ഡോ. വി നാരായണന്‍, നിലവില്‍ എല്‍പിഎസ്സി-ഐപിആര്‍സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനും പ്രോഗ്രാം മാനേജ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനുമാണ്.

error: Content is protected !!