Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/01/2025 )

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു ; ആകെ 1052468 വോട്ടര്‍മാര്‍

സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2025ന്റെ ഭാഗമായുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ ആകെ 1052468 വോട്ടര്‍മാരുണ്ട്.  498291 പുരുഷ•ാരും 554171 സ്ത്രീകളും ആറ് തേര്‍ഡ് ജെന്റര്‍ വോട്ടര്‍മാരുമുണ്ട്. 13369 പേര്‍ പുതുതായി പേര്‌ചേര്‍ത്തിട്ടുണ്ട്.

2024 ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ച  കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മരണപ്പെട്ട, താമസം മാറിപ്പോയ 1877 വോട്ടര്‍മാരെ ഒഴിവാക്കിയിട്ടുണ്ട്. ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ വെബ് സൈറ്റില്‍ ( www.ceo.kerala.gov.in/special-summary-revision ) അന്തിമ  വോട്ടര്‍പട്ടിക പരിശോധിക്കാം.  ലിങ്ക് ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ് ( https://pathanamthitta.nic.in  ).
വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ജില്ലാതലഉദ്ഘാടനം ജില്ലാ കലക്ടര്‍  എസ.് പ്രേംകൃഷ്ണന്‍ ആറ•ുള മണ്ഡലത്തിലെ വോട്ടര്‍ പട്ടിക നല്‍കി നിര്‍വഹിച്ചു.

അന്തിമ വോട്ടര്‍പട്ടികയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ രണ്ടുമാസത്തിലൊരിക്കല്‍ വില്ലേജ്തലത്തില്‍ കൂടുന്ന ബിഎല്‍ഒ, ബിഎല്‍എ മാരുടെ യോഗത്തില്‍ അറിയിക്കാമെന്ന്  അറിയിച്ചു.
ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്  ഇആര്‍ഒ ഓഫീസില്‍ നിന്ന് കൈപ്പറ്റാം. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ആറ•ുള ഇ.ആര്‍.ഒ മിനി തോമസ്, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മകരവിളക്ക് ; ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം

ശബരിമല  മകരവിളക്കിന് ഗതാഗത തിരക്ക് പരിഗണിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടര്‍ വാഹന നിയമപ്രകാരം എല്ലാതരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജനുവരി 13, 14, 15 ദിവസങ്ങളില്‍ ജില്ലാ കല്കടര്‍ നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

മദ്യനിരോധനം

ശബരിമല  മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന  വില്ലേജ് പരിധികളില്‍ ജില്ലാ കല്കടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.  വില്ലേജ് പരിധി, തീയതി, സമയക്രമം എന്ന ക്രമത്തില്‍ ചുവടെ.
പന്തളം, ജനുവരി 12, രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ.
കുളനട, 12, രാവിലെ ഏട്ടുമുതല്‍ വൈകിട്ട് ഏഴുവരെ.
കിടങ്ങന്നൂര്‍,12,രാവിലെ 10.30 മുതല്‍ വൈകിട്ട് ഒമ്പത് വരെ.
ആറ•ുള,മല്ലപ്പുഴശ്ശേരി, 12, രാവിലെ 11.30 മുതല്‍ രാത്രി 10വരെ.
കോഴഞ്ചേരി, 12, ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി 12 വരെ.
ചെറുകോല്‍, അയിരൂര്‍, 12,13.   12 ന് ഉച്ചയ്ക്ക്  ശേഷം 2.30 മുതല്‍ 13 ന് രാവില ഏഴുവരെ.
റാന്നി, 13, വെളുപ്പിന് 12 മുതല്‍ രാവിലെ 10 വരെ.
വടശ്ശേരിക്കര, 13, വെളുപ്പിന് 1.30  മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ.
റാന്നി -പെരുനാട് , 13,14 , 13 ന് രാവിലെ ഏഴുമുതല്‍ 14 ന് രാത്രി 10 വരെ.
റാന്നി -പെരുനാട് , 21,22; 21 ന് രാവിലെ നാലുമുതല്‍ 22 ന് രാവിലെ ആറു വരെ.

ക്ഷയരോഗനിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്‍ ആരംഭിച്ചു

ക്ഷയരോഗനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെയും ആരോഗ്യ  കേരളത്തിന്റെയും ജില്ലാ ക്ഷയരോഗകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ 100ദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. പൊതുജന പങ്കാളിത്തത്തോടെ മാര്‍ച്ച് 24വരെയാണ് പരിപാടികള്‍.

രോഗസാധ്യതകൂടിയ ഗ്രൂപ്പിനെ കണ്ടെത്തി നേരത്തെയുള്ള രോഗ നിര്‍ണയം, ചികിത്സ, പോഷകാഹാരവും തുടര്‍നിരീക്ഷണവും, പുതിയ രോഗികള്‍ ഇല്ലാത്ത സാഹചര്യം, പ്രതിരോധചികിത്സ, പ്രതിരോധശീലങ്ങള്‍ തെറ്റിദ്ധാരണ- വിവേചനം ഒഴിവാക്കുന്നതിനുള്ള ബോധവല്‍ക്കരണം തുടങ്ങിയവയാണ് പ്രധാനമായി നടത്തുന്നത്.
രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ, രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന പനി, വിറയല്‍, ശരീരംക്ഷീണിക്കുക, ഭാരംകുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തം കലര്‍ന്ന കഫം, വിശപ്പില്ലായ്മ എന്നിവയാണ് ക്ഷയരോഗലക്ഷണങ്ങള്‍. രോഗനിര്‍ണയം, ചികിത്സ തുടങ്ങിയവ സര്‍ക്കാര്‍ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.

ടെന്‍ഡര്‍

കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ മാവ്, വാക, കുമ്പിള്‍, ലക്ഷ്മിതരു, അക്വേഷ്യ തുടങ്ങിയ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 24.  ഫോണ്‍ : 04735 245613.

ടെന്‍ഡര്‍

പറക്കോട് ശിശുവികസനപദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണംചെയ്യാന്‍  ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15.  ഇ-മെയില്‍ : [email protected]

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ  ജില്ലാ കാര്യാലയത്തിലേക്ക്  ടെക്നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനുളള അഭിമുഖം ജനുവരി ഒമ്പതിന് രാവിലെ 11ന് നടക്കും.  പ്രായപരിധി 40 വയസ്. അടിസ്ഥാന യോഗ്യത-ബി ടെക് (സിവില്‍/കെമിക്കല്‍/ എന്‍വയോണ്‍മെന്റല്‍). പ്രതിമാസ ശമ്പളം 25000. നിയമനകാലം – നാലുമാസം.  ഒഴിവ് -മൂന്ന്. സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പ്രവൃത്തിപരിചയരേഖകളും (ഉണ്ടെങ്കില്‍) സഹിതം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, ജനറല്‍ ആശുപത്രിക്ക് എതിര്‍വശം, കെ.കെ നായര്‍ റോഡ്, കുന്നിത്തോട്ടത്തില്‍ ബില്‍ഡിംഗ്, പത്തനംതിട്ടയില്‍ ഹാജരാകണം. ഫോണ്‍ : 0468 2223983.

ഗവിയില്‍ നിയന്ത്രണം

മകരവിളക്കിന്റെ സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി ജനുവരി 12 മുതല്‍ 15 വരെ റാന്നി വനം ഡിവിഷനിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് വിനോദസഞ്ചാരികളെ കയറ്റി വിടില്ലെന്ന് റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2024 അധ്യയനവര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി. ഐ.ടി.ഐ, ടി.ടി.സി., പോളിടെക്നിക്, ജനറല്‍ നേഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പും, കര്‍ഷകതൊഴിലാളിയാണെന്ന യൂണിയന്‍ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org  വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ജനുവരി 31ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ഫോണ്‍ : 0468-2327415.

പി.എസ്.സി അഭിമുഖം 10ന്

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) (കാറ്റഗറി നമ്പര്‍ 705/23) (മലയാളം മീഡിയം)  (ബൈ ട്രാന്‍സ്ഫര്‍) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയ്ക്കായി ജനുവരി 10ന്  രാവിലെ 09.30ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥിയ്ക്ക്  അറിയിപ്പു നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന്  ഹാജരാകണം. ഫോണ്‍: 04682222665.

ജാഗ്രത പാലിക്കണം

പമ്പ ജലസേചനപദ്ധതിയുടെ ഇടതുകര കനാലില്‍ ജലവിതരണം ആരംഭിച്ചതിനാല്‍ ഇരുകരകളിലുള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അറിയിച്ചു.

തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്. ആര്‍. സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന ഡിപ്ലോമ ഇന്‍ ലൈറ്റ് മ്യൂസിക് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. യോഗ്യത : പത്താം ക്ലാസ്/തത്തുല്യം. പ്രായപരിധി : 17 വയസിന് മുകളില്‍. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് തെരഞ്ഞെടുക്കുന്നത്. വിവരങ്ങള്‍ക്ക് : www.srccc.in  ഫോണ്‍ : 9072588860.

വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ്

സ്‌കോള്‍ കേരള മുഖേന 2024-26 ബാച്ചില്‍ രജിസ്‌ട്രേഷന്‍ നേടിയ ഒന്നാം വര്‍ഷ ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് മാസം നടക്കുന്ന പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു.  ജനുവരി 11 രാവിലെ 10 മുതല്‍ അടൂര്‍ സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്ലാസ്.

ഗസ്റ്റ് ലക്ചറര്‍ നിയമനം

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജനുവരി 10 ന് രാവിലെ 11ന് കോളജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി-ടെക് ബിരുദമാണ് യോഗ്യത. എം ടെക്ക് ഉളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0469 2650228.

error: Content is protected !!