Trending Now

ശബരിമല മകരവിളക്ക്‌ : പ്രത്യേക അറിയിപ്പുകള്‍ ( 07/01/2025 )

 

വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു

ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനായി മകരവിളക്ക് ഉത്സവം കഴിയുന്നതുവരെ പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളുടെ പ്രവേശനവും ഗതാതവും നിരോധിച്ചു ജില്ലാ അഡിഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ബി. ജ്യോതി ഉത്തരവായി. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലിസ് മേധാവി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ( എന്‍ഫോഴ്‌സ്‌മെന്റ് ) എന്നിവരെ ചുമതലപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.

മകരവിളക്ക് ; ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം

ശബരിമല മകരവിളക്കിന് ഗതാഗത തിരക്ക് പരിഗണിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടര്‍ വാഹന നിയമപ്രകാരം എല്ലാതരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജനുവരി 13, 14, 15 ദിവസങ്ങളില്‍ ജില്ലാ കല്കടര്‍ നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

മദ്യനിരോധനം

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ ജില്ലാ കല്കടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.

വില്ലേജ് പരിധി, തീയതി, സമയക്രമം എന്ന ക്രമത്തില്‍ ചുവടെ.
പന്തളം, ജനുവരി 12, രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ.
കുളനട, 12, രാവിലെ ഏട്ടുമുതല്‍ വൈകിട്ട് ഏഴുവരെ.
കിടങ്ങന്നൂര്‍,12,രാവിലെ 10.30 മുതല്‍ വൈകിട്ട് ഒമ്പത് വരെ.
ആറ•ുള,മല്ലപ്പുഴശ്ശേരി, 12, രാവിലെ 11.30 മുതല്‍ രാത്രി 10വരെ.
കോഴഞ്ചേരി, 12, ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി 12 വരെ.
ചെറുകോല്‍, അയിരൂര്‍, 12,13. 12 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 13 ന് രാവില ഏഴുവരെ.
റാന്നി, 13, വെളുപ്പിന് 12 മുതല്‍ രാവിലെ 10 വരെ.
വടശ്ശേരിക്കര, 13, വെളുപ്പിന് 1.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ.
റാന്നി -പെരുനാട് , 13,14 , 13 ന് രാവിലെ ഏഴുമുതല്‍ 14 ന് രാത്രി 10 വരെ.
റാന്നി -പെരുനാട് , 21,22; 21 ന് രാവിലെ നാലുമുതല്‍ 22 ന് രാവിലെ ആറു വരെ.

ശബരിമല: തീർഥാടകരുടെ എണ്ണത്തിൽ വൻ വർധന,പോലീസ് മുന്നൊരുക്കങ്ങളുടെ കൂടി വിജയം

പത്തനംതിട്ട : തീർഥാടകരുടെ എണ്ണത്തിലുണ്ടായ വൻ വർധന സുഗമവും സുരക്ഷിതവുമായ ദർശനംഉറപ്പാക്കിയതിന്റെ തെളിവും, പോലീസ്മുന്നൊരുക്കങ്ങളുടെ കൂടി വിജയവുമാണെന്ന്
വിലയിരുത്തൽ. തീർത്ഥാടനം ആരംഭിച്ച നവംബർ 15മുതൽ ഈവർഷം ജനുവരി 5 വരെ ആകെ 39, 02, 610അയ്യപ്പഭക്തർ ദർശനം നടത്തി, ഇത് റെക്കോർഡ് ആണ്.

മുൻവർഷം ഇതേ കാലയളവിൽ 35, 12, 691 ഭക്തരാണ്ദർശനത്തിനെത്തിയത്. മകരവിളക്ക് സീസൺ തുടങ്ങിയഡിസംബർ 30 മുതൽ ഇന്നലെ വരെ 6,22,849 പേർദർശനം നടത്തി.
മകരജ്യോതിദിനമായ ജനുവരി 14ഉൾപ്പെടെയുള്ള ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാനുള്ള
ഒരുക്കങ്ങൾ പോലീസ് നടത്തിവരുന്നു. 10 മുതൽ ഭക്തർജ്യോതികാണുന്നതിനായി പർണശാലകൾ കെട്ടികാത്തിരിക്കുന്ന പതിവുണ്ട്. ഇതുകാരണം മകരവിളക്ക്ദിവസം ഉണ്ടാകാവുന്ന തിരക്ക് ഒഴിവാക്കാനുള്ളഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അനിയന്ത്രിത തിരക്ക്ഒഴിവാക്കാൻ സ്പോട് ബുക്കിങ് പൂർണമായിനിർത്തണമെന്ന ആവശ്യം പോലീസ് മുന്നോട്ടുവച്ചിരുന്നു.

അങ്ങനെവന്നാൽ നിലയ്ക്കലിൽ പരിശോധന നടത്തി ഭക്തരെ പമ്പയിലേക്ക് കടത്തിവിടാനാണ് പോലീസ്ആലോചിക്കുന്നത്. പർണശാലയിൽ ഭജനയിരിക്കുന്നഭക്തർ പാചകം ചെയ്യുന്നതും മറ്റും നിയന്ത്രിക്കാനുള്ളമാർഗരേഖയിലെ നിർദേശങ്ങൾ വിവിധവകുപ്പുകളുമായി ചേർന്ന് പോലീസ് നടപ്പാക്കും.

14 തിരുവാഭരണ ഘോഷയാത്ര കടന്നുപോയിക്കഴിഞ്ഞേ ഭക്തർക്ക് പമ്പയിൽ നിന്നും സന്നിധാനത്തേക്ക്ദർശനത്തിനെത്താൻ സൗകര്യം അനുവദിക്കൂ.ജ്യോതിദർശനത്തിനായി തയാറാക്കുന്ന വിവിധ ഇടങ്ങളിൽസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ പോലീസ്
സ്വീകരിച്ചുവരുന്നു.

ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂവിൽബുക്ക്‌ ചെയ്യുന്നത് നിർബന്ധമാണ്. വെർച്വൽ ക്യൂ വഴിബുക്ക്‌ ചെയ്തെത്തുന്ന തീർത്ഥാടകർ കൃത്യമായിദർശനത്തിനെത്താതെ നേരത്തെയോ അടുത്തദിവസങ്ങളിലൊ വരുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കിവെർച്വൽ ക്യൂ സ്ലോട്ടിൽ രേഖപ്പെടുത്തിയിട്ടുളളസമയക്രമം പാലിച്ചെത്തിയാൽ അനാവശ്യ തിരക്ക്ഒഴിവാക്കാനും, സുഗമമായ ദർശനം സാധ്യമാക്കാനുംകഴിയും. സംസ്ഥാനത്തുള്ളവർക്ക് തീർച്ചയായും ഇത്
പാലിക്കാൻ കഴിയും, ഇതര സംസ്ഥാനത്തുനിന്നുള്ളവർക്ക്ഒരുപരിധിവരെ ബുക്കിങ്ങിന്റെ സമയക്രമം പാലിക്കാൻസാധിക്കുകയും ചെയ്യും.

ഇത്തവണത്തെ തീർത്ഥാടനം സുരക്ഷിതമായതുംസുഖകരമായതുമാണെന്ന്, ദർശനത്തിനെത്തിയവരുടെപ്രതികരണങ്ങൾ വ്യക്തമാക്കുന്നു. പല കോണുകളിൽ
നിന്നും ഇത്തരത്തിൽ അഭിപ്രായങ്ങൾ ഉയരുന്നു.നടപന്തലിൽ ക്യൂ സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾഎടുത്തുപറയേണ്ടതാണ്. പോലീസ് ഉൾപ്പെടെ വിവിധവകുപ്പുകളുടെ മികച്ച ഏകോപനമാണ് ഈതീർഥാടനകാലം ഇതുവരെ വലിയ വിജയകരമായതെന്ന്വിലയിരുത്തപ്പെടുന്നു. ശബരിമലയുമായി ബന്ധപ്പെട്ട്
ഭക്തർ അറിയേണ്ട വസ്തുതകളും അവശ്യവിവരങ്ങളുംഉളളടക്കം ചെയ്ത് ജില്ലാ പോലീസ് തയ്യാറാക്കിയ‘ശബരിമല പോലീസ് ഗൈഡ്’ എന്ന പോർട്ടൽ ക്യു. ആർകോഡ് ആയി ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടപ്രധാന കേന്ദ്രങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്.

നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട വിശദ വിവരംഭക്തരുടെ അറിവിലേക്കായി ക്യു. ആർ കോഡ് ആയിലഭ്യമാക്കിയിട്ടുണ്ട്.തിരുവാഭരണഘോഷയാത്ര 12 ന് പന്തളം വലിയ
കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഭക്തരുടെ ദർശനത്തിനുംവിവിധ ചടങ്ങുകൾക്കും ശേഷം ഉച്ചയ്ക്ക് ഒന്നിനാണ്ശബരിമലക്ക് പുറപ്പെടുക. വിവിധ ക്ഷേത്രങ്ങളിൽ എത്തിദർശനസൗകര്യം ഒരുക്കി, തുടർന്ന് രാത്രി 9.30 ന് അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ വിശ്രമിക്കും.
13 ന് പുലർച്ചെ മൂന്നിന് പുറപ്പെടുന്നഘോഷയാത്രയുടെ വിശ്രമം രാത്രി 9 ന് ളാഹയിലാണ്.
മകരവിളക്ക് ദിവസമായ 14 ന് ളാഹയിൽ നിന്നുംപുറപ്പെട്ട്, പാണ്ടിത്താവളം, ചെറിയാനവട്ടം നീലിമലഅപ്പാച്ചിമേട് വഴി വൈകിട്ട് നാലിന്ശബരിപീഠത്തിലെത്തും. തുടർന്ന്, അഞ്ചരയ്ക്ക്
ശരംകുത്തിവഴി 6 ന് സന്നിധാനത്തേക്ക് സ്വീകരിക്കപ്പെടും.

ഘോഷയാത്രയുടെ പാതകളിലും, ജ്യോതിദർശനംസാധ്യമാക്കുന്ന ഇടങ്ങളിലും മറ്റും തീർത്ഥാടകർക്ക്സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾപോലീസ് ചെയ്തുവരുന്നു. വെർച്വൽ ക്യൂ വഴിയുള്ളബുക്കിങ് ജനുവരി 12 ന് 60, 000, 13 ന് 50,000, 14 ന്40,000 എന്നിങ്ങനെ ദേവസ്വം ബോർഡിന്റെവെബ്സൈറ്റിൽ നിജപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യംതീർത്ഥാടകർ ശ്രദ്ധിക്കണമെന്നും, സുഗമമായ നിലയിൽതീർത്ഥാടനകാലം അവസാനിക്കുന്നതിനുള്ള പോലീസ്നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ശബരിമല പോലീസ്കോർഡിനേറ്റർ അറിയിച്ചു.

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തർ ചെയ്യേണ്ടകാര്യങ്ങൾ

മല കയറുമ്പോള്‍ പത്തു മിനിറ്റ് നടത്തത്തിനുശേഷം അഞ്ച് മിനിറ്റ് വിശ്രമിക്കുക.
സന്നിധാനത്തിലെത്താന്‍ പരമ്പരാഗത പാതയായമരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍ വഴി ഉപയോഗിക്കുക.പതിനെട്ടാംപടിയില്‍ എത്താന്‍ ക്വൂ പാലിക്കുക.മടക്കയാത്രക്കായി നടപ്പന്തല്‍ മേല്‍പ്പാലം‍ഉപയോഗിക്കുക.പമ്പ മുതൽ സന്നിധാനം വരെയുള്ളകാനനപാതയിൽ മലമൂത്രവിസര്‍ജനത്തിന് ബയോടോയ്‌ലെറ്റുകൾ ഉപയോഗിക്കേണ്ടതാണ്.പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക്യാത്രതിരിക്കുന്നതിനു മുമ്പ് തിരക്കിന്റെ സ്ഥിതിമനസ്സിലാക്കാന്‍ ശ്രമിക്കുക.
ഡോളി ഉപയോഗിക്കുമ്പോള്‍ ദേവസ്വംകൗണ്ടറില്‍ മാത്രം തുക നല്‍കി രസീത് സൂക്ഷിക്കുക.
സുരക്ഷാപരിശോധനകള്‍ നടത്തുന്ന കേന്ദ്രങ്ങളില്‍സ്വയം പരിശോധനകള്‍ക്ക് വിധേയരാവുക.
ഏതു സഹായത്തിനും പോലീസിനെസമീപിക്കുക., പോലീസിന്റെ ടോൾ ഫ്രീ നമ്പരായ 14432
ൽ വിളിക്കാവുന്നതാണ്.സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍പോലീസിനെ അറിയിക്കുക,
ലൈസന്‍സുള്ള കടകളില്‍ നിന്നു മാത്രംഭക്ഷ്യവിഭവങ്ങള്‍ വാങ്ങുക,.പമ്പയും സന്നിധാനവും മല കയറുന്ന വഴിയുംവൃത്തിയായി സൂക്ഷിക്കുക.അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക.മാലിന്യങ്ങള്‍ വെയ്സ്റ്റു ബോക്സുകളില്‍മാത്രം നിക്ഷേപിക്കുക.
ഓക്സിജന്‍ പാര്‍ലറുകളിലെയും മെഡിക്കല്‍സെന്ററുകളിലെയും സൗകര്യങ്ങള്‍ ആവശ്യാനുസരണംപ്രയോജനപ്പെടുത്തുക.

തിരക്കുള്ള സമയങ്ങളിൽ,മണികണ്ഠനയ്യപ്പൻമാരുടെയുംകൊച്ചുമാളികപ്പുറങ്ങളുടെയും പേരും മേല്‍വിലാസവുംഫോണ്‍ നമ്പറും രേഖപ്പെടുത്തിയ തിരിച്ചറിയല്‍ബാന്റുകൾ പമ്പ കണ്ട്രോൾ റൂമിൽ നിന്നും ലഭ്യമാക്കികൈകളിൽ ധരിക്കുക.കൂട്ടംതെറ്റിപ്പോകുന്നവര്‍ പോലീസ് എയ്ഡ്
പോസ്റ്റുകളുടെ സഹായം തേടുക.പണം, മൊബൈൽ ഫോൺ, മറ്റ്വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെസൂക്ഷിക്കേണ്ടതാണ്.മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ പമ്പ /സന്നിധാനം പോലീസ് സ്റ്റേഷനുകളുമായി അടിയന്തിരമായിബന്ധപ്പെടുക.

ചെയ്യരുതാത്തത്

സോപാനത്തും പരിസരത്തും കൊടിമരത്തിന്റെഭാഗങ്ങളിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുള്ളഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയുംനിരോധിച്ചിട്ടുള്ളതാണ്.
പമ്പ, സന്നിധാനം, കാനനപാത തുടങ്ങിയസ്ഥലങ്ങളില്‍ പുകവലിക്കരുത്.മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.ക്വൂ ചാടിക്കടക്കാന്‍ ശ്രമിക്കരുത്.ക്വൂവില്‍ നില്‍ക്കുമ്പോള്‍ തിരക്കു കൂട്ടരുത്.ആയുധങ്ങളോ സ്ഫോടനവസ്തുക്കളോകൈവശംവയ്ക്കരുത്.
അനധികൃത കച്ചവടക്കാരെപ്രോത്സാഹിപ്പിക്കാതിരിക്കുക.വെളിസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനംനടത്താതിരിക്കുക.സേവനങ്ങള്‍ക്ക് അധികതുക നല്‍കാതിരിക്കുക.
സഹായങ്ങള്‍ക്ക് പോലീസിന്റെ സഹായംതേടാന്‍ മടിക്കരുത്.മലിന്യങ്ങള്‍ വെയ്സ്റ്റ് ബിന്നിലല്ലാതെമറ്റൊരിടത്തും വലിച്ചെറിയാതിരിക്കുക.പതിനെട്ടാംപടിയില്‍ തേങ്ങയുടയ്ക്കരുത്.പതിനെട്ടാംപടിയുടെ ഇരുവശത്തുമായിനിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മറ്റൊരിടത്തുംതേങ്ങയുടയ്ക്കരുത്.പതിനെട്ടാംപടിയില്‍ മുട്ടുകുത്തി
കയറാതിരിക്കുക.നടപ്പന്തല്‍ മേല്പാലം അല്ലാതെ മറ്റൊരുവഴിയും മടക്കയാത്രയ്ക്ക് തെരഞ്ഞെടുക്കരുത്.സന്നിധാനത്തെ തിരുമുറ്റത്തോ തന്ത്രിനടയിലോവിശ്രമിക്കാതിരിക്കുക.
വിരിവയ്ക്കാനുള്ള സ്ഥലങ്ങളായ നടപ്പന്തലുംതാഴത്തെ തിരുമുറ്റവും നടപ്പാതയായി
ഉപയോഗിക്കാതിരിക്കുക.

 

error: Content is protected !!