Trending Now

അടൂര്‍ ജനറല്‍ ആശുപത്രി:എസ്റ്റിപി ടെക്നീഷ്യന്‍, എസ്റ്റിപി അസിസ്റ്റന്റ്, സെക്യൂരിറ്റി ഒഴിവ്

 

konnivartha.com: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ എസ്റ്റിപി ടെക്നീഷ്യന്‍, എസ്റ്റിപി അസിസ്റ്റന്റ്, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിലേക്ക് വോക്ക് ഇന്‍-ഇന്റര്‍വ്യു നടത്തുന്നു.

യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ രേഖകകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. രജിസ്ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ.

എസ്റ്റിപി ടെക്നീഷ്യന്‍ (പുരുഷന്‍മാര്‍)- ഐടിഐ (എന്‍സിവിടി)/ മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇലക്ട്രിക്കല്‍/പ്ലംബിംഗ്/എസ്റ്റിപി പ്രവര്‍ത്തനത്തില്‍ഉള്ള പ്രവൃത്തിപരിചയം. 2025 ജനുവരി ഒന്നിന് 40 വയസ.് അഭിമുഖം ജനുവരി ഒമ്പതിന്.

എസ്റ്റിപി അസിസ്റ്റന്റ് (പുരുഷന്‍മാര്‍) -പത്താംക്ലാസ്. 2025 ജനുവരി ഒന്നിന് 40 വയസ.് അഭിമുഖം ജനുവരി ഒമ്പതിന്.സെക്യൂരിറ്റി-സായുധസേനയില്‍ നിന്നും വിരമിച്ച പുരുഷജീവനക്കാര്‍. 2025 ജനുവരി ഒന്നിന് 50 വയസ് അഭിമുഖം ജനുവരി 16 ന്.ഫോണ്‍: 04734 223236.

error: Content is protected !!