Trending Now

സന്തോഷ് ട്രോഫിയില്‍ ബംഗാളിന് 33-ാം കിരീടം

 

ഇഞ്ചുറി ടൈമിലെ ഗോളില്‍ കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍ സന്തോഷ് ട്രോഫിയിലെ 33-ാം കിരീടം ചൂടി.റോബി ഹന്‍സ്ദയാണ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്.ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തില്‍ ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്.ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധം തടഞ്ഞു. 40-ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു.

നിശ്ചിത സമയത്തിനുശേഷം ആറ് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചു. അവിടെ ബംഗാളിന്റെ നിര്‍ണായകമായ വിജയഗോളിനുള്ള സമയമായിരുന്നു. 94-ാം മിനിറ്റില്‍ അനായാസമായി റോബി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. ഫ്രീ കിക്ക് പന്ത് ഗോള്‍ബാറും കടന്ന് പുറത്തേക്ക്. ബംഗാള്‍ വിജയാരവത്തില്‍ 33-ാം കിരീടം ചൂടി

error: Content is protected !!